മദ്യപിച്ചെത്തി കടം ചോദിച്ച ലഡു കൊടുക്കാത്ത കടയുടമയെ ആക്രമിക്കുകയും കട തകർക്കുകയും ചെയ്ത 2 പേർ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചേലക്കര തോന്നൂർക്കരയിലെ 'വിഷ്ണുമായ സ്വീറ്റ്സ്' ഉടമ മുരളിയെയാണ് മർദിച്ചത്
തൃശൂർ ചേലക്കരയിൽ ലഡു കടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിലും കട തകർക്കുന്നതിലും കലാശിച്ചു. തോന്നൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിന് സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന മണ്ണാർക്കാട് സ്വദേശി മുരളിക്കാണ് ക്രൂരമർദനമേറ്റത്.
സംഭവത്തിൽ തോന്നൂർക്കര പടിഞ്ഞാറ്റുമുറി സ്വദേശികളായ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ തോന്നൂർക്കര ഭാഗത്തുള്ള കള്ളുഷാപ്പിന് സമീപമുള്ള മുരളിയുടെ കടയിലെത്തിയ വിനുവും സന്തോഷും ലഡു കടമായി ആവശ്യപ്പെട്ടു.
ഇതും വായിക്കുക: ഫ്ലാറ്റിന് തീ പിടിച്ചു; ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 35കാരനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
എന്നാൽ, കടം നൽകാൻ മുരളി വിസമ്മതിച്ചതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ മുരളിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റു. മർദനത്തിന് പുറമെ, മുരളിയുടെ കടയ്ക്കും പ്രതികൾ കേടുപാടുകൾ വരുത്തി. സംഭവത്തിന് ശേഷം ഉടൻ തന്നെ മുരളി ചേലക്കര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
Location :
Thrissur,Thrissur,Kerala
First Published :
June 10, 2025 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തി കടം ചോദിച്ച ലഡു കൊടുക്കാത്ത കടയുടമയെ ആക്രമിക്കുകയും കട തകർക്കുകയും ചെയ്ത 2 പേർ പിടിയിൽ