വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ 5000 രൂപ കൈക്കൂലി; തൃശ്ശൂരിൽ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് ആവശ്യപ്പെട്ടു
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്‍റും വിജിലന്‍സ് പിടിയില്‍. തൃപ്രയാർ സബ്.ആര്‍.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സി.എസ്, ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.
Also Read- രാത്രികാലത്ത് പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ
ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെയും കൈയ്യോടെ പിടികൂടിയത്. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാന്‍ ആണ് ഇരുവരും കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു.
Also Read- ‘കലാപമുണ്ടാക്കാൻ ശ്രമിച്ചു’; ആലുവയിലെ അഞ്ചുവയസുകാരിക്ക് കര്‍മം ചെയ്ത രേവത് ബാബുവിനെതിരെ പരാതി
അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് ആവശ്യപ്പെട്ടു. പണം ‘യു ടേണ്‍’ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിനെ ഏൽപ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. ഇതോടെ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
advertisement
വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ് സ്വീകരിക്കുന്ന സമയം വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കേസില്‍ എം.വി.ഐക്കെതിരെ കാള്‍ റെക്കോര്‍ഡ്സ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.
Location :
Thrissur,Kerala
First Published :
July 31, 2023 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ 5000 രൂപ കൈക്കൂലി; തൃശ്ശൂരിൽ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിൽ