Bribe |വിരമിക്കാന്‍ രണ്ടുമാസം മാത്രം; കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
ആലപ്പുഴ: കൈക്കൂലി (bribe) വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് (arrest).
വിരമിക്കാന്‍ രണ്ടുമാസംമാത്രം ബാക്കിയുള്ളപ്പോഴാണു ഇയാള്‍ കൈക്കൂലിക്കേസില്‍പ്പെടുന്നത്. മുഹമ്മ വലിയവീട് ബിനോയ് നല്‍കിയ പരാതിയിലാണ് നടപടി.
നഗരത്തില്‍ ബിനോയിയുടെ ഭാര്യയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുവേണ്ടി കഴിഞ്ഞമാസം നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്ഥലപരിശോധന നടത്താന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ല. ബിനോയി 500 രൂപ കൈക്കൂലി നല്‍കിയപ്പോഴാണ് സ്ഥലപരിശോധന നടത്തിയതെന്നും സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ 10,000 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
അത്രയും പണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പലതവണ പറഞ്ഞപ്പോള്‍ 2000 രൂപയെങ്കിലും വേണമെന്നു ജയരാജ് നിര്‍ബന്ധം പിടിച്ചുവെന്നു പറയുന്നു. തുടര്‍ന്നാണു ബിനോയി വിജിലന്‍സിനെ സമീപിച്ചത്.
advertisement
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ നഗരസഭാ ഓഫീസിന് സമീപത്ത് വെച്ചാണ് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ജയരാജിനെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈ.എസ്.പി. വി. ശ്യാംകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, അശ്വനി, സുനില്‍കുമാര്‍, റെജി കുന്നിപ്പറമ്പന്‍, എസ്.ഐ. മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Arrest | 35 രൂപയെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു; കടയുടമയും സഹോദരനും അറസ്റ്റില്‍
പറവൂര്‍: സിഗരറ്റ് വാങ്ങിയ പണത്തിന്റെ പേരില്‍ കടയുടമയുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. സംഭവത്തില്‍ കടയുടമയും സഹോദരനും അറസ്റ്റിലായി. പറവൂര്‍ വാണിയക്കാട് കണ്ടന്തറ സുതന്റെ മകന്‍ കെ എസ് മനോജാണ് (മനു -41)മരിച്ചത്. സംഭവത്തില്‍ വാണിയക്കാട് പനച്ചിക്കല്‍ സാജു (48), സഹോദരന്‍ സജന്‍ (52) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
advertisement
കടയില്‍ നല്‍കാനുള്ള പണത്തെസംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. അഞ്ചാം തീയതി വൈകീട്ട് വാണിയക്കാട് വെയര്‍ഹൗസ് ഗോഡൗണിനു സമീപമാണ് സംഭവം. ഇവിടെയാണ് സജന്‍ കട നടത്തുന്നത്. വൈകിട്ട് അഞ്ചിന് സിഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന് മനോജ് 35 രൂപ നല്‍കാനുണ്ടെന്ന് സജന്‍ പറഞ്ഞു. ഇതുസംബന്ധിച്ച തര്‍ക്കമാണ് അടിപിടിയിലെത്തിയത്.
അതിനിടെയാണ് സഹോദരന്‍ സാജു കടയിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മനോജിനെ കടയില്‍നിന്ന് വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന് ശേഷം ആശുപത്രിയില്‍ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്.
advertisement
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വര്‍ധിച്ചതോടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ് മനോജ് വീട്ടുകാരോട് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു.
സുതന്റെയും സരളയുടെയും മകനായ മനോജ് ഡ്രൈവറാണ്. അവിവാഹിതനാണ്. മൃതദേഹം പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാകാം മരണ കാരണമെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Location :
First Published :
February 10, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bribe |വിരമിക്കാന്‍ രണ്ടുമാസം മാത്രം; കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍