ഇടുക്കി: മദ്യലഹരിയിലെത്തി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതിന് അക്രമാസക്തനായ ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അതിക്രമം കാട്ടിയ ഹോട്ടല്‍ ജീവനക്കാരനായ കോതനല്ലൂര്‍ പുളിയേരത്തേല്‍ പി കെ ബിജുവിനെയാണ് (51)കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് അറ് മണിയോടെയാൈണ് കാലിലും കൈയിലും പരിക്കുമായി ഇയാൾ ആശുപത്രിയിൽ എത്തിയത്. വീഴ്ചയിലാണ് പരിക്ക് പറ്റിയതെന്നാണ് അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോട് ഇയാൾ പറഞ്ഞത്. എന്നാൽ കാര്യമായ പരിക്കില്ലാത്തതുകൊണ്ട് മരുന്ന് നൽകി വിടാമെന്നാണ് ഡോക്ടർ ബിജുവിനോട് പറഞ്ഞത്.
Also Read- യുവതിയുടെ ചിത്രം മോര്ഫ് ചെയ്ത് പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കിയ യുവാവ് പിടിയില്
എന്നാൽ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ബിജു ആവശ്യപ്പെട്ടു. അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ സോമനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും, വനിതാ ഡോക്ടറെ അസഭ്യം പറയുകയും, ആശുപത്രിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ബിജുവിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
എസ് ഐമാരായ കെ.ദിലീപ്കുമാര്‍, സജി, എ.എസ്.ഐ ടെസിമോള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.