മദ്യപിക്കാന്‍ നിർബന്ധിക്കുന്നു; ജ്യേഷ്ഠന്‍റെ ഭാര്യയുമായി അരുതാത്ത ബന്ധം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

Last Updated:

വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനങ്ങൾ ഏൽക്കേണ്ടി വന്ന യുവതി, ഭർത്താവിനെയും അയാളുടെ ജ്യേഷ്ഠത്തി അമ്മയെയും അരുതാത്ത സാഹചര്യത്തിൽ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.

അഹമ്മദാബാദ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ശാരീരിക-മാനസിക പീഡന പരാതിയുമായി യുവതി. ഗുജറാത്ത് ഖോഖ്റ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്. മെക്കാനിക്കൽ എഞ്ചിനിയറാണ് ഇവർ. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനങ്ങൾ ഏൽക്കേണ്ടി വന്ന യുവതി, ഭർത്താവിനെയും അയാളുടെ ജ്യേഷ്ഠത്തി അമ്മയെയും അരുതാത്ത സാഹചര്യത്തിൽ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
വിവാഹം കഴിഞ്ഞത് മുതൽ തന്നെ ജോലി ഉപേക്ഷിക്കാൻ ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു എന്നാണിവര്‍ ആരോപിക്കുന്നത്. ഗർഭിണിയായ ജ്യേഷ്ഠത്തിയമ്മയെ നോക്കാൻ വേണ്ടിയാണ് ജോലി കളയാൻ നിർബന്ധിച്ചത്. ഇവരുമായി ഭർത്താവിനെ അരുതാത്ത സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മദ്യപിക്കാനും ഭർത്താവ് നിർബന്ധിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിലടക്കം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നതെന്നും പരാതിയിൽ പറയുന്നു.
advertisement
ഇതിനിടെ ഭർത്താവിന് മുംബൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാൽ ഗർഭിണിയായതോടെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. തന്‍റെ പിതാവ് വീട് വിറ്റുവെന്നറിഞ്ഞപ്പോൾ നാലരലക്ഷം രൂപ വാങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഭർത്താവിന്‍റെ ഫോണിൽ തൊട്ടാൽ പോലും മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. മകന്‍റെ ചിലവിനുള്ള തുക പോലും ഇയാൽ നൽകിയിരുന്നില്ല എന്നും ആരോപിക്കുന്നു.
advertisement
ഭർത്താവിനും മാതാപിതാക്കൾക്കും പുറമെ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പ്രതി സ്ഥാനത്ത് നിർത്തി മഹിള പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിക്കാന്‍ നിർബന്ധിക്കുന്നു; ജ്യേഷ്ഠന്‍റെ ഭാര്യയുമായി അരുതാത്ത ബന്ധം; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement