'സംശയരോഗി'യായ ഭർത്താവിനെ കള്ളിൽ ഉറക്കഗുളിക ചേർത്ത് കൊലപ്പെടുത്തിയ ഭാര്യ കസ്റ്റഡിയിൽ

Last Updated:

പൂവിൽപ്പനക്കാരനായ ഗിഷൻ ആണ് മരിച്ചത്. ഭാര്യ ആയിഷ പർവീണാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്

News18
News18
ഹൈദരാബാദ്: ഭാര്യ ഉറക്കഗുളിക ചേർത്ത കള്ള് കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 45 കാരൻ മരിച്ചു. ഹൈദരാബാദിലെ സൈദാബാദിലാണ് സംഭവം. യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂവിൽപ്പനക്കാരനായ ഗിഷൻ ആണ് മരിച്ചത്. ഭാര്യ ആയിഷ പർവീണാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ദമ്പതികൾ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. ഗിഷനെതിരെ ആയിഷ പൊലീസിൽ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. ഈയിടെയായി ആയിഷയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമായിരുന്നു ഗിഷന്. ഇത് വഴക്കിന് കാരണമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഗിഷന്റെ സംശയത്തിന്റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു.
ഇതിന് പിന്നാലെ ഗിഷനെ ഇല്ലാതാക്കാൻ ആയിഷ പദ്ധതിയിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് ദിവസം മുൻപ് കള്ളിൽ ഉറക്കഗുളികകൾ കലർത്തി ഗിഷനെ കുടിപ്പിച്ചതായാണ് ആരോപണം. താമസിയാതെ അയാൾ അബോധാവസ്ഥയിലായി. ഇതോടെ ഭയന്നുപോയ ആയിഷ ഗിഷനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പക്ഷേ അവിടെ ചികിത്സയിലിരിക്കെ ഗിഷൻ മരിച്ചു.
advertisement
പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് പിന്നാലെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള ആയിഷയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Summary: Young man died after allegedly being made to drink toddy laced with sleeping pills by his wife in Saidabad.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'സംശയരോഗി'യായ ഭർത്താവിനെ കള്ളിൽ ഉറക്കഗുളിക ചേർത്ത് കൊലപ്പെടുത്തിയ ഭാര്യ കസ്റ്റഡിയിൽ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement