'വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം, പുറംലോകം അറിയരുത്' സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണം

Last Updated:
തിരുവനന്തപുരം: സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ഡയറക്ടര്‍ സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജാകുമാരി എന്ന സ്ത്രീ. ഇവര്‍ ഫേസ്ബുക്കിലെ വീഡിയോ പോസ്റ്റിലൂടെ സന്ദീപാനന്ദ ഗിരിക്ക് എതിരെ രംഗത്തെത്തിയിരിക്കുന്ന്. സന്ദീപാനന്ദ ഗിരി തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും പുറം ലോകം അറിയാതെ ഒന്നിച്ചു ജീവിക്കാമെന്നു പറഞ്ഞതായും ഇവര്‍ പറയുന്നു.
സന്ദീപാനന്ദ ഗിരിയെ 'സന്ദീപ് ചേട്ടാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സന്ദീപാനന്ദ ഗിരി സന്യാസി അല്ലെന്നും 'സന്യസ്തന്‍' മാത്രമെണെന്നും ശ്രീജാകുമാരി പറയുന്നു. 'സകലതും ഉപേക്ഷിക്കുന്നതാണ് സന്യാസി. ഉപേക്ഷിക്കപ്പെട്ടവനാണ് സന്യസ്തന്‍. ജിതേന്ദ്രിയനായി ഇരിക്കണം. സമൂഹത്തില്‍ ഉള്ളതിനെയൊക്കെ അമ്മാനമാടുകയല്ല. സ്വയം സന്യാസി എന്നും നോം എന്നും നമ്മള്‍ എന്നുമാണ് വിളിക്കുന്നത്.'
'ഞാന്‍ പ്രണായാഭ്യര്‍ഥന നടത്തിയിട്ടില്ല. നിങ്ങളാണ് എന്നെ സ്‌നേഹിച്ചത്. വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം പുറംലോകം അറിയരുത് എന്ന് പറഞ്ഞത് നിങ്ങളാണ്. 2014 അല്ലേ അത് നടന്നത്. ബാംഗ്ലൂരിലേക്ക് വരാമെന്നും വൈശാഖിലേക്ക് പോകാമെന്നും നിങ്ങള്‍ പറഞ്ഞില്ലേ.' വീഡിയോയില്‍ പറയുന്നു.
advertisement
താനുമായുള്ള സ്വാമിയുടെ ബന്ധം സംശയിച്ച് മറ്റൊരു സ്ത്രീ വിളിച്ചിരുന്നതായും ഇവര്‍ പറയുന്നുണ്ട്. 'അടികൊണ്ട സമയത്ത് ഭഗവദ്ഗീത ക്ലാസിലായിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നുമൂന്നര മണിക്ക് ഒരു സ്ത്രീ വിളിച്ചു പറയുന്നു അവരുടെ സന്ദീപ് എന്ന്. അന്ന് ഞാന്‍ പറഞ്ഞു ഞാന്‍ അയാളെ സ്‌നേഹിച്ചിട്ടില്ല. നമ്മള്‍ തമ്മിലുള്ള ബന്ധം ശാരീരികമല്ല. നിങ്ങള്‍ സമൂഹത്തില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ ശ്രമിക്കണം. ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയാണ്. ഏതുരീതിയില്‍ വേണമെങ്കിലും എന്നെ കാണാം എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്നെ ഈ രീതിയിലാണ് കാണുന്നതെന്നു പറഞ്ഞു.'
advertisement
സന്യാസി എന്ന് വിശേഷിപ്പിക്കുന്ന സന്ദീപാനന്ദഗിരി ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. ആചാരങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ കാവിക്കു പകരം ജീന്‍സും ഷര്‍ട്ടും ധരിച്ച് നടന്നുകൂടെയെന്നും ശ്രീജാകുമാരി ചോദിക്കുന്നു.
തന്റെ വെളിപ്പെടുത്തല്‍ പബ്ലിക്കായോ സ്വകാര്യമായോ നിഷേധിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. 'നിങ്ങള്‍ സന്യാസത്തിന്റെ അവസ്ഥയില്‍ പോയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അദ്ദേഹത്തിനും ഇത് അയച്ചു കൊടുക്കണം.' ശ്രീജാകുമാരി വീഡിയോ അവസാനിപ്പിക്കുന്നത് ഇങ്ങനെ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം, പുറംലോകം അറിയരുത്' സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement