സുഹൃത്തിനൊപ്പം പോകാൻ ഭർത്താവിനെയും മക്കളെയും കൊല്ലാൻ യുവതി ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തു

Last Updated:

14 വർഷത്തിനിടെ ആറ് പേരെ വിഷം കൊടുത്തു കൊന്ന കൂടത്തായി ജോളിക്ക് സമാനമായ കേസാണ് ഇതെന്ന് കർണാടക പൊലീസ് പറഞ്ഞു

News18
News18
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ സുഹൃത്തിനൊപ്പം പോകാൻ ഭർത്താവിനെയും മക്കളെയും കൊല്ലാൻ ഭക്ഷണത്തിൽ ഉറക്കുഗുളിക ചേർത്ത യുവതി പിടിയിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയെ വിവാഹം കഴിച്ച ചൈത്രയെന്ന 33 കാരിയാണ് പിടിയിലായത്.
ഇവർക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അത് രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 11 വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. രണ്ട് ആൺകുട്ടികളുടെ അമ്മയായ ഇവർ കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി നിസ്സാരകാര്യങ്ങൾക്ക് ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകുന്നത് മൂലം ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയിരുന്നു. ഈ സമയത്ത്, ചൈത്രയ്ക്ക് പുനീത് എന്നൊരാളുമായി ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ, അദ്ദേഹം ഇക്കാര്യം ഭാര്യവീട്ടിൽ അറിയിക്കുകയായിരുന്നു.
advertisement
തുടർന്ന് കുടുംബം ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തി. എന്നാൽ അതിനുപിന്നാലെ ചൈത്ര ബേലൂർ നിവാസിയായ ശിവു എന്നയാളുമായി മറ്റൊരു ബന്ധം ആരംഭിച്ചു. ഇയാളുമായി ചേർന്നാണ് ഭർത്താവിനേയും മക്കളേയും കൊല്ലാൻ പദ്ധതിയിട്ടത്.
ശിവുവുമായുള്ള പുതിയ ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിയുമെന്ന് ഭയന്നാണ് അവർ കുടുംബത്തെ കൊല്ലാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. 14 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരെ വിഷം കൊടുത്തു കൊന്ന കേരളത്തിലെ "സയനൈഡ് ജോളിക്ക് സമാനമായ കേസാണ് ഇതെന്ന് കർണാടക പൊലീസ് പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുഹൃത്തിനൊപ്പം പോകാൻ ഭർത്താവിനെയും മക്കളെയും കൊല്ലാൻ യുവതി ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തു
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement