കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ; പോയത് നടിയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കൊപ്പം
- Published by:Rajesh V
- news18-malayalam
Last Updated:
ഭർത്തൃസഹോദരന്റെ ഭാര്യയുടെ കൈകയിൽനിന്ന് 15 പവൻ സ്വർണാഭരണവും വാങ്ങിയാണ് യുവതി പോയത്.
മലപ്പുറം: എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിൽ. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലുമായി. തിരൂർ സ്വദേശിനിയായ 27കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകനായ തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസും സഹോദരനും നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.
Also Read- കടയ്ക്കാവൂര്‍ പോക്സോ കേസ്: ജാമ്യം ലഭിച്ച അമ്മ ഇന്ന് ജയില്‍മോചിതയാകും
ഭർത്തൃസഹോദരന്റെ ഭാര്യയുടെ കൈകയിൽനിന്ന് 15 പവൻ സ്വർണാഭരണവും വാങ്ങിയാണ് യുവതി പോയത്. ഹാരിസിനെയും സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിൽ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്.
advertisement
ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. സംരക്ഷണം നൽകേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
സമാന സംഭവം
പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആൻസി നാടുവിട്ടത്. സമരത്തിന് നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) ആണ് ആൻസിയെ പൊലീസ് മൂവാറ്റുപുഴയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മുവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്.
advertisement
മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ഇരവിപുരം പൊലീസിന് കൈമാറി. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസിയുടെ അഭിമുഖങ്ങൾക്ക് വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
Location :
First Published :
January 23, 2021 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ; പോയത് നടിയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കൊപ്പം