ഉത്തർപ്രദേശ്: നാല് ദിവസമായി ആരും ഏറ്റെടുക്കാൻ എത്താത്തതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കടിച്ച നിലയിൽ. യുപിയിലെ അസംഗഡ് ജില്ലയിലാണ് സംഭവം.
അംസഗഡിലെ ബൽറാംപൂർ മണ്ഡല്യ ആശുപത്രിയിൽ ഏപ്രിൽ 29 നാണ് സ്ത്രീയെ പ്രവേശിപ്പിച്ചത്. റോഡരികിൽ പരിക്കേറ്റ കിടന്ന സ്ത്രീയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സക്കിടയിൽ തൊട്ടടുത്ത ദിവസം സ്ത്രീ മരിച്ചു. തുടർന്ന് പോസ്റ്റോമോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ മാറ്റി.
ആശുപത്രി അധികൃതർ സ്ത്രീയുടെ മരണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം നടപടികൾക്കുമായി പൊലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല.
പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് മൃതദേഹം ഉറുമ്പരിക്കുന്ന നിലയിലും എലി കടിച്ച നിലയിലുമാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി മോർച്ചറിയിൽ എത്തിച്ച മൃതദേഹം നാല് ദിവസമാണ് അവിടെ കിടന്നത്. കഴിഞ്ഞ ദിവസമാണ് പാതി ശേഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാത്ത മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പായി പൊലീസിനെ വിവരം അറിയിച്ചിരുന്നതായി അംസഗഡ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുമോർട്ടം ഉടൻ നടത്താനും മൃതദേഹം സംസ്കരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.
'ജാങ്കോ ഞാൻ പെട്ടു'; പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിനെ പൊലീസ് പൊക്കി
സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയോട് അശ്ലീലച്ചുവയിൽ സംസാരിച്ചപ്പോൾ അവൻ ഇങ്ങനെയൊരു കുരുക്ക് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിച്ച യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് കൊല്ലം ചടയമംഗലം പൊലീസ് പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി, അഡീഷണല്‍ എസ്.പി. ഇ. എസ്. ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചടയമംഗലം എസ്. എച്ച്. ഒ. എസ്. ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കർണാടകയിലെ ഹൊസൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.
You may also like:ഒരു മാസം മുമ്പ് കാണാതായ യോഗ അധ്യാപികയെ കൊന്ന് കുഴിച്ചു മൂടി; സൂചന ലഭിച്ചത് അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പിൽ നിന്ന്
യുവാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വീഡിയോ കേരളാ പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ രസകരമായ ട്രോളുകളോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലിജോ ജോയ് ലൈവ് വീഡിയോയിൽ പെൺകുട്ടിക്കെതിരെ അശ്ലീലച്ചുവയോടെ സംസാരിച്ചത്. കൂട്ടുകാരികള്‍ക്കൊപ്പം ലൈവ് വീഡിയോയില്‍ വന്ന പെണ്‍കുട്ടിയെയാണ് ഇയാൾ യാതൊരു പ്രകോപനവും കൂടാതെ അശ്ളീലം പറഞ്ഞത്. പെണ്‍കുട്ടിയുടെ കൂട്ടുകാരികളെക്കുറിച്ചും ഇയാള്‍ മോശമായി സംസാരിച്ചിരുന്നു. എന്നാൽ അതുമാത്രമായിരുന്നില്ല, പൊലീസിനെ ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോയിലൂടെ വെല്ലുവിളിക്കുകയും മറ്റു പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ തുടർന്ന് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ലൈവ് വീഡിയോയാണ് പൊലീസിന്‍റെ ശ്രദ്ധയിൽ എത്തിയത്. താന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിൽ ആണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നുമാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിൽ ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.