'ശരീരത്തിൽ ദുരാത്മാവ് കുടിയേറി'; യുവതിയുടെ ശരീരത്തിൽ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് പ്രയോഗം
- Published by:Naseeba TC
- news18-malayalam
Last Updated:
ആത്മാവിനോട് ദേഹം ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ട് അഞ്ചംഗ സംഘം സ്ത്രീയെ മാരകമായി മർദിക്കുകയും ചെയ്തു.
അജ്മീർ: ശരീരത്തിൽ ദുരാത്മാവ് കുടിയേറി എന്ന് ആരോപിച്ച് യുവതിയോട് ബന്ധുക്കൾ കാണിച്ചത് കൊടുംക്രൂരത. രാജസ്ഥാനിലെ ബിൽവാരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജില്ലയിലെ കുണ്ഡിയ ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ വെച്ചാണ് നാൽപ്പതുകാരിയായ സ്ത്രീയോട് ബന്ധുക്കൾ ചേർന്ന് കൊടും ക്രൂരത ചെയ്തത്.
ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരത്തിൽ പൊള്ളിച്ചായിരുന്നു 'ആത്മാവിനെ' ഓടിക്കാനുള്ള പ്രയോഗം. എന്നാൽ വേദനയിൽ ബോധരഹിതയായ വീണ യുവതിയെ പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബിൽവാരയിലുള്ള മഹാത്മ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ കേസെടുത്ത പൊലീസ് സ്ത്രീയുടെ ബന്ധുക്കൾ അടക്കം മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. ഐപിസി, ദുർമന്ത്രവാദിയെന്നു മുദ്രകുത്തി വേട്ടയാടുന്നതിന് എതിരെയുളള നിയമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, സ്ഥലത്തെ ചലാനിയ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു സ്ത്രീ. ഇവിടെ വെച്ച് സന്തോഷി ദേവി എന്ന സ്ത്രീ യുവതിയുടെ ദേഹത്ത് ദുരാത്മാവ് കുടിയേറിയിട്ടുണ്ടെന്നും അതിനെ ഒഴിവാക്കാൻ ആയിരം രൂപ നൽകി പ്രത്യേക പ്രാർത്ഥന നൽകണമെന്നും ആവശ്യപ്പെട്ടു.
advertisement
You may also like:യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ 55,000 രൂപയ്ക്ക് വിറ്റു; സർക്കാർ ഡോക്ടറും നഴ്സുമാരും അറസ്റ്റിൽ
ഇതിന് പിന്നാലെ മൂന്ന് സ്ത്രീകൾ അടക്കം അഞ്ച് പേർ ചേർന്ന് സ്ത്രീയെ ബലം പ്രയോഗിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് ദേഹത്ത് പൊളിക്കുകയായിരുന്നു. ആത്മാവിനോട് ദേഹം ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ട് അഞ്ചംഗ സംഘം സ്ത്രീയെ മാരകമായി മർദിക്കുകയും ചെയ്തു.
advertisement
You may also like:രണ്ടു കാമുകിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു; ഇനി ഒന്നിച്ച് ഗർഭിണികളാകണം; ആഗ്രഹം പ്രകടിപ്പിച്ച് യുവാവ്
വേദന കൊണ്ട് പുളഞ്ഞ സ്ത്രീ അലറി നിലവിളിച്ചെങ്കിലും ദുരാത്മാവിനെ ഓടിക്കാതെ നിർത്തില്ലെന്ന വാശിയിലായിരുന്നു സംഘം. ഒടുവിൽ സ്ത്രീ ബോധരഹിതയായി വീണു. ആത്മാവിനെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ചെന്നും പരിക്കേറ്റ സ്ത്രീക്ക് ചികിത്സ നടത്തണമെന്നുമായിരുന്നു ബന്ധുക്കളോട് 'ബാധ ഒഴിപ്പിക്കലിന്' നേതൃത്വം നൽകിയ സ്ത്രീ പറഞ്ഞത്. നടന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്നും സന്തോഷി ദേവി ബന്ധുക്കളോട് ആവശ്യപ്പെട്ടു.
advertisement
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. സ്ത്രീയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ബിൽവാരയിലുള്ള ആശുപത്രിയിലേക്ക് സ്ത്രീയെ മാറ്റി.
Location :
First Published :
December 02, 2020 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ശരീരത്തിൽ ദുരാത്മാവ് കുടിയേറി'; യുവതിയുടെ ശരീരത്തിൽ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് പ്രയോഗം


