ഛണ്ഡീഗഡ്: കർഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവതി കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി. പശ്ചിമ ബംഗാൾ സ്വദേശിയായ 25കാരിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കർഷക സമരത്തിൽ പങ്കെടുക്കാനായി ഒരു സംഘടനയുടെ പ്രവർത്തകര്‍ക്കൊപ്പം ഡല്‍ഹി-ഹരിയാന അതിർത്തി മേഖലയായ തിക്രിയിലെ പ്രതിഷേധ വേദിയിലെത്തിയതാണ് യുവതി. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന രണ്ട് പേർ യുവതിയെ പീഡിപ്പിച്ചതെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്.
കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചു. ഇതിന് പിന്നാലെയാണ് പിതാവ് പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയെന്നാണ് ഹരിയാന പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പിതാവ് നൽകിയ പരാതി അനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഒരു കർഷക സംഘടനയിലെ അംഗങ്ങൾക്കൊപ്പം യുവതി പ്രതിഷേധ വേദിയിലെത്തിയത്. ഈ സംഘത്തിലെ രണ്ട് പേർ ചേർന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പിതാവ് ആരോപിക്കുന്നത്. തനിക്ക് നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ വിവരിച്ചതായും പിതാവ് പരാതിയിൽ പറയുന്നു. ഇതനുസരിച്ചാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് കോവിഡ് ലക്ഷണങ്ങളോടെ യുവതിയെ ഝജ്ജാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ മുപ്പതിന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പിതാവ് പരാതി നൽകിയത്. ' ചികിത്സ തുടരുന്നതിനിടെയായിരുന്നു യുവതിയുടെ മരണം. കോവിഡ് രോഗിയായി പരിഗണിച്ചായിരുന്നു ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അവരിൽ നിന്നും ചികിത്സാ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം മാത്രമെ കോവിഡ് തന്നെയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകു' പൊലീസ് ഉദ്യോഗസ്ഥനായ വിജയ കുമാർ അറിയിച്ചു.
Jhajjar | An activist from West Bengal, who came to participate in farmers' protest at Delhi-Haryana Tikri border was allegedly raped
“As per her father,she was raped. The victim was hospitalised for COVID &succumbed to it on Apr30. Case registered, probe on,”said Police (9.05) pic.twitter.com/IeSsnGWuP6
സംഭവവുമായി ബന്ധപ്പെട്ട് കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 'കിസാൻ സോഷ്യൽ ആർമി'യിൽ നിന്നുള്ളവരെന്ന അവകാശപ്പെടുന്ന ചിലർക്കൊപ്പം കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി പീഡനത്തിനിരയാക്കപ്പെട്ടു. ഈ വിവരം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ കർശനമായ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കിസാൻ സോഷ്യൽ ആര്‍മി എന്ന് വിളിക്കപ്പെടുന്ന സംഘടനയുടെ ടെന്‍റുകളും ബാനറുകളും സമരവേദിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്' സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.