ഭര്‍ത്താവിന് വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് സൈബർ ഡിറ്റക്റ്റീവ് ആയ 26കാരി അറസ്റ്റില്‍

Last Updated:

പരാതിക്കാരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങളെടുത്ത പ്രതി അതുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഭർത്താവിന് വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് മറ്റൊരു സ്ത്രീയുടെ ചിത്രങ്ങളുപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ടാക്കി ആള്‍മാറാട്ടവും സൈബര്‍സറ്റോക്കിങ്ങും നടത്തിയ കേസില്‍ 26കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിനിയാണ് പ്രതി. ഡല്‍ഹി സ്വദേശിയായ 30കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുമായി ഭര്‍ത്താവിന് മുന്‍പരിചയമുണ്ടെന്ന സംശയമാണ് 26കാരിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
പരാതിക്കാരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങളെടുത്ത പ്രതി അതുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാജ ബന്തിയ പ്രസ്താവനയില്‍ പറഞ്ഞു.
അജ്ഞാതയായ ഒരാള്‍ തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകെയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഡല്‍ഹി സ്വദേശിനി പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് വ്യാജ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തുകയും സാങ്കേതികമായി വിശകലനം നടത്തുകയും ചെയ്തു.
advertisement
''വ്യാജ അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രതി ഡല്‍ഹിയിലെ നംഗ്ലോയിയിലാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു,'' ഡിസിപി പറഞ്ഞു. പിന്നാലെ പോലീസ് സംഘം തിരച്ചില്‍ നടത്തുകയും നംഗ്ലോയിയില്‍ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും അവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ 2023ലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്ന് 26കാരി പറഞ്ഞു. പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും ഒപ്പം ഭര്‍ത്താവ് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഭര്‍ത്താവിനെ സംശയിക്കാന്‍ കാരണമായതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അവരുടെ ഭര്‍ത്താവ് പരാതിക്കാരിയെ ഫോളോ ചെയ്തിരുന്നു. ഇതും ഭര്‍ത്താവിന് പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് സംശയിക്കാന്‍ ഇടയാക്കിയതായി പോലീസ് പറഞ്ഞു.
advertisement
സംശയം സ്ഥിരീകരിക്കാന്‍ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്ന് പരാതിക്കാരിക്ക് അനുചിതമായ സന്ദേശങ്ങള്‍ അയച്ചതായും തുടര്‍ന്ന് പരാതിക്കാരി ഭര്‍ത്താവിനെ ബ്ലോക്ക് ചെയ്തതായും അവര്‍ പറഞ്ഞു.
ഇതിന് ശേഷം ഇരുവര്‍ക്കും പരിചയമുള്ളവരില്‍ നിന്ന് ശേഖരിച്ച പരാതിക്കാരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് പ്രതി വ്യാജ അക്കൗണ്ട് ഉണ്ടാക്കി. ഭര്‍ത്താവ് പ്രതികരിക്കുമോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍, ഭര്‍ത്താവിന് വ്യാജ അക്കൗണ്ടിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവിന് വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് സൈബർ ഡിറ്റക്റ്റീവ് ആയ 26കാരി അറസ്റ്റില്‍
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement