Attack| മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
ചെന്നൈ: മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട (Another Caste) പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് അമ്മയ്ക്ക് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. തമിഴ്നാട്ടിലെ വിരുദുനഗര്‍ (virudhunagar)ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മീനാക്ഷിയെ അരുപ്പുകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ജനുവരി 22 ന് മീനാക്ഷിയുടെ മകന്‍ അതേ ഗ്രാമത്തിലെ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇവര്‍ വിവാഹിതരാകുകയും തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് അഭയം തേടി അരുപ്പുക്കോട്ട വനിതാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തു.
advertisement
മൂന്ന് ദിവസത്തിന് ശേഷം ജനുവരി 25നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മീനാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ മര്‍ദനത്തിനും അസഭ്യം പറഞ്ഞതിനും പറലാച്ചി പൊലീസ് കേസെടുത്തു.
advertisement
English Summary: A 45-year-old woman from K Vagaikulam village in Tiruchuli block of Virudhunagar district in Tamil Nadu was attacked by a group of people on Tuesday night after her son eloped with a girl of a different caste from the same village. The victim has been identified as Meenakshi and she was admitted to Aruppukottai Government Hospital for treatment.
Location :
First Published :
January 27, 2022 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack| മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു