Cannabis Plant | അന്വേഷിച്ചെത്തിയത് കത്തിക്കുത്ത് കേസ്; കണ്ടെത്തിയത് പ്രതിയുടെ വീടിന്റെ ടെറസിലെ കഞ്ചാവ് ചെടി വളര്‍ത്തല്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇയാളെ കഞ്ചാവ് കേസില്‍ കൂടി പ്രതി ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് കഞ്ചാവ് ചെടി വളര്‍ത്തല്‍. വഴിച്ചാല്‍ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ്. ബുധനാഴ്ച രാത്രിയാണ് പ്രതിയുടെ വീട്ടില്‍ പരിശോധനയ്ക്കായി കാട്ടാക്കട ഡിവൈഎസ്പിയും സംഘവും എത്തിയത്.
പൊലീസ് പരിശോധനയ്ക്കിടെ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം മുന്‍പാണ് ശ്രീജിത്ത് സുഹൃത്തിനെ കുത്തിയത്. ഇയാളെ കഞ്ചാവ് കേസില്‍ കൂടി പ്രതി ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Bribe | 'ഒരു ലോറിയ്ക്ക് 5,000'; ടിപ്പര്‍ ഉടമകളോട് കൈക്കൂലി ചോദിച്ച് MVD ഉദ്യോഗസ്ഥര്‍; ശബ്ദ രേഖ പുറത്ത്
കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ട് കോഴിക്കോട്ടെ MVD ഉദ്യോഗസ്ഥര്‍. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്റെ ശബ്ദരേഖ പുറത്തായി.
advertisement
കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് MVI എന്ന് പരിചയപ്പെടുത്തുന്ന വ്യക്തി താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
തന്റെ അധികാര പരിധിയില്‍ വരുന്ന കൊടുവളളി മേഖലയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സ്‌ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടാനാണ് പണമെന്നും അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കുമെന്നും ശബ്ദ രേഖയില്‍ പറയുന്നു. ഡീല്‍ ഉറപ്പിച്ചാല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകള്‍ക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. അഞ്ചുവണ്ടിയുളള ഉടമയോട് 25,000 രൂപ ചോദിക്കുകയും 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നതും ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്.
advertisement
ഈ ഫോണ്‍സംഭാഷണമുള്‍പ്പെടെ ചേര്‍ത്ത് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. അതേ സമയം സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങള്‍ തേടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Location :
First Published :
January 27, 2022 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Cannabis Plant | അന്വേഷിച്ചെത്തിയത് കത്തിക്കുത്ത് കേസ്; കണ്ടെത്തിയത് പ്രതിയുടെ വീടിന്റെ ടെറസിലെ കഞ്ചാവ് ചെടി വളര്‍ത്തല്‍