• HOME
  • »
  • NEWS
  • »
  • crime
  • »
  • വീഡിയോ കോൾ ചെയ്തപ്പോൾ ഭാര്യയുടെ മുഖം കാണിക്കാത്ത ഭർത്താവിനെ സഹപ്രവര്‍ത്തകന്‍ കത്രിക കൊണ്ട് കുത്തി

വീഡിയോ കോൾ ചെയ്തപ്പോൾ ഭാര്യയുടെ മുഖം കാണിക്കാത്ത ഭർത്താവിനെ സഹപ്രവര്‍ത്തകന്‍ കത്രിക കൊണ്ട് കുത്തി

പറ്റില്ലെന്ന് പറഞ്ഞ മിശ്ര സുരേഷുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകവെയാണ് സുരേഷ് അടുത്തിരുന്ന കത്രികയെടുത്ത് മിശ്രയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

  • Share this:

    ബംഗളൂരു: വീഡിയോ കോളിനിടെ ഭാര്യയെ കാണിക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ സഹപ്രവര്‍ത്തകന്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളുരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലാണ് സംഭവം.

    സുരേഷ് വി എന്നയാളാണ് തന്റെ സഹപ്രവര്‍ത്തകനായ രാജേഷ് മിശ്രയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കോറമംഗലയ്ക്ക് സമീപത്തുള്ള വെങ്കടപുര സ്വദേശിയാണ് രാജേഷ് മിശ്ര. എച്ച്എസ് ആര്‍ ലേഔട്ടിലെ തുണിക്കടയിലെ തയ്യല്‍ത്തൊഴിലാളികളാണ് ഇരുവരും.

    കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ രാജേഷ് തന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു. ഉടന്‍ അവിടെയെത്തിയ സുരേഷ് ഭാര്യയുടെ മുഖം കാണിക്കൂവെന്ന് രാജേഷിനോട് ആവശ്യപ്പെട്ടു. ഭാര്യയെ വീഡിയോ കോള്‍ വിളിക്കാനും ഇയാള്‍ രാജേഷിനോട് പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ മിശ്ര സുരേഷുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകവെയാണ് സുരേഷ് അടുത്തിരുന്ന കത്രികയെടുത്ത് മിശ്രയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ മിശ്രയെ മറ്റ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    Also read-തൃശൂരിൽ റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നു

    തുടര്‍ന്ന് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 504, 324 പ്രകാരം കേസെടുത്തിട്ടുണ്ട്. സുരേഷിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

    ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി അറസ്റ്റിലായ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. കിടക്കയിൽ മൂത്രമൊഴിച്ചതോടെ യുവതി ഇയാളെ വിളിച്ചുണർത്തി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ യുവതി അടുക്കളയിലേക്കോടി കത്തിയെടുത്തുകൊണ്ട് വന്ന് ഇയാളെ കുത്തുകയായിരുന്നു.

    വയറിന്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിന്റെ ശ്വാസകോശത്തിനു പരുക്കേറ്റിട്ടുണ്ട്. കാമുകി ബ്രയാന ലകോസ്റ്റാണ് തന്നെ ആക്രമിച്ചതെന്ന് ഇയാൾ പൊലീസിനു മൊഴിനൽകി. എന്നാൽ വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പ്രതിരോധത്തിനായാണ് താൻ യുവാവിനെ കുത്തിയതെന്നും യുവതി പറഞ്ഞു. ഇരുവരും തലേന്ന് ഏറെ മദ്യപിച്ചിരുന്നു എന്നും രണ്ടുപേരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.

    Also read-പുലർച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ മാല കവർന്ന കള്ളൻ പിടിയിൽ

    അതിരപ്പിള്ളി ചാട്ട് കല്ലുന്തറയിൽ ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതിയെ നാട്ടുക്കാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അതിരപ്പിള്ളി ചാട്ട് കല്ലുന്തറ സ്വദേശിനിയായ 30 വയസ്സുകാരി രാജിയെയാണ് 34 കാരൻ ഭർത്താവ് അനീഷ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 യോടെയാണ് സംഭവം.കഴിഞ്ഞ കുറച്ചുകാലമായി രാജിയും അനീഷും വേർപിരിഞ്ഞാണ് താമസം. അനീഷ് സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന രീതിയിൽ അനീഷ് രാജിയുടെ വീട്ടിൽ എത്തി. സംസാരിച്ച് വാക്കുതർക്കത്തിലെത്തിയതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് അനീഷ് രാജിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

    Published by:Sarika KP
    First published: