ബാങ്കിൽ നിന്ന് വായ്പ തട്ടിയെടുക്കാനായി മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ചയാളുടെ മൃതദേഹം വീൽചെയറിലെത്തിച്ച യുവതി പിടിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബാങ്ക് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
മണിക്കൂറുകൾക്ക് മുമ്പ് മരിച്ചയാളുടെ മൃതദേഹം വീൽചെയറിൽ കൊണ്ടുവന്ന് ബാങ്കിനെ കബളിപ്പിച്ച് ലോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പിടിയിൽ. ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് സംഭവം. എറിക്ക ഡി സൂസ വിയേര നൂൺസ് എന്ന യുവതിയാണ് പിടിയിലായത്. ഇവർ മൃതദേഹവുമായി ബാങ്കിൽ എത്തിയതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യുവതി ' അങ്കിൾ' എന്ന് വിളിച്ച് സംസാരിക്കുന്നതും ലോൺ എടുക്കാൻ ആവശ്യമായ രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
'നിങ്ങൾ കേൾക്കുന്നുണ്ടോ? നിങ്ങൾ ഇതിൽ ഒപ്പിടേണ്ടതുണ്ട്. നിങ്ങൾക്കായി എനിക്ക് ഒപ്പിടാൻ കഴിയില്ല, ” എന്ന് ജീവനില്ലാത്ത ആളെ കൊണ്ട് പേന പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പറയുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.' എനിക്ക് തലവേദനയുണ്ടാക്കാതെ ഇവിടെ ഒപ്പിടൂ' എന്നും യുവതി പറയുന്നുണ്ട്. ഇതിൽ സംശയം തോന്നി ഒരു ബാങ്ക് ജീവനക്കാരൻ അദ്ദേഹത്തിന് സുഖമില്ലേ എന്ന് യുവതിയോട് തിരക്കി. അപ്പോൾ അദ്ദേഹം അങ്ങനെയാണെന്നും അധികമൊന്നും സംസാരിക്കാറില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. തുടർന്ന് ' അങ്കിളിന് വീണ്ടും ആശുപത്രിയിൽ പോകണോ' എന്നും വയോധികനെ നോക്കി യുവതി ചോദിച്ചു.
advertisement
എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബാങ്ക് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയോടൊപ്പം ഉള്ള വയോധികൻ മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായി സ്ഥിരീകരിച്ചു. 68-കാരനായ പൗലോ റോബർട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹവുമായാണ് യുവതി ബാങ്കിലെത്തിയത്. " സ്ത്രീ ലോണിന്റെ രേഖകളിൽ ഒപ്പിടുന്നതിനായി നടത്തിയ അഭിനയമാണ്. മരിച്ചയാളുടെ മൃതദേഹവുമായാണ് ആണ് അവർ ബാങ്കിലെത്തിയത് ” എന്ന് പോലീസ് മേധാവി ഫാബിയോ ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
advertisement
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചയാളുടെ ബന്ധു തന്നെയാണോ യുവതി എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. നിലവിൽ വഞ്ചന, തട്ടിപ്പ്, മൃതദേഹം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റ് ചെയ്ത യുവതിക്കുമേൽ ചുമത്തിയിരിക്കുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
April 18, 2024 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്കിൽ നിന്ന് വായ്പ തട്ടിയെടുക്കാനായി മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ചയാളുടെ മൃതദേഹം വീൽചെയറിലെത്തിച്ച യുവതി പിടിയിൽ