കെഎസ്ആർടിസി ബസിൽ 7 കിലോ കഞ്ചാവ് കടത്തിയ യുവതികൾ പിടിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഇവർക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലതയും ഗീതാഞ്ജലി ബഹ്‌റയുമാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലുമണിക്ക് പിടികൂടിയത്.
ഇവർക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപും കഞ്ചാവ് കടത്തിയിട്ടുള്ള ഇവർ രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, പ്രത്യേകമായി പൊതിഞ്ഞ് ബാഗിൽ ആക്കി.
എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരായ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 07, 2025 11:46 AM IST