നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോലഞ്ചേരിയിൽ 75കാരിക്ക് പീഡനം; ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ

  കോലഞ്ചേരിയിൽ 75കാരിക്ക് പീഡനം; ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ

  Kolanchery Rape | തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന വയോധികയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ

  Rape

  Rape

  • Share this:
  എറണാകുളം കോലഞ്ചേരി പാങ്കോടിലാണ് 75 വയസ്സുള്ള വയോധിക ക്രൂര പീഡനത്തിനിരയായത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന വയോധികയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.

  സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ കൂടാതെ മൂത്രസഞ്ചിക്കും കുടലിന്റെയും ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളുണ്ട്. സ്കാനിംഗിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തി. വയോധിക ഇപ്പോഴും ഐസിയുവിൽ നിരീക്ഷണത്തിലാണ്.
  TRENDING:COVID 19 | ഇന്ന് സ്ഥിരീകരിച്ചത് 1083 പേര്‍ക്ക്; 1021 പേര്‍ രോഗമുക്തി നേടി[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
  വയോധികയ്ക്ക് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികൾ ആരായാലും നടപടി ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് പറഞ്ഞു.
  Published by:user_49
  First published: