കൗമാരക്കാരനെ രണ്ടു വർഷമായി ലൈംഗിക ചൂഷണം ചെയ്ത വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ

Last Updated:

രണ്ടു വര്‍ഷം മുമ്പ് അവധിക്കാലത്ത് കുട്ടിയ്ക്ക് പതിനഞ്ചു വയസുള്ള സമയത്ത് ഇവരുടെ വീട്ടില്‍ പോയപ്പോഴാണ് ബന്ധം തുടങ്ങുന്നത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെ പൊഴിയൂർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അമ്മ വഴിയുള്ള ബന്ധു  കുട്ടിയെ രണ്ടു വർഷമായിലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പതിനേഴുകാരന്‍ ലൈംഗിക ചൂഷണം വെളിപ്പെടുത്തിയത്. സ്ത്രീ കഴിഞ്ഞ രണ്ട് വര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കൗമാരക്കാരൻ മൊഴി നല്‍കി.
രണ്ടു വര്‍ഷം മുമ്പ് അവധിക്കാലത്ത് യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധം തുടങ്ങുന്നത്. പിന്നീട് കുട്ടി ഈ സ്ത്രീയുടെ വീട്ടില്‍ പോകുന്നത് പതിവായി. ഇവരുടെ വീട്ടില്‍നിന്ന് സ്കൂളില്‍ പോകാമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. അതോടെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരികയും നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടാനും തുടങ്ങി. ഒരു തവണ ടിവി തകർത്തു. മറ്റൊരിക്കൽ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇങ്ങനെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.
advertisement
യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്
കൗമാരക്കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീക്കെതിരെ പോക്സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൗമാരക്കാരനെ രണ്ടു വർഷമായി ലൈംഗിക ചൂഷണം ചെയ്ത വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ
Next Article
advertisement
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
  • പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പാക്കാൻ പുളിക്കക്കണ്ടം കുടുംബവും സ്വതന്ത്രരും നിർണ്ണായകമായി.

  • 21 കാരിയായ ദിയ പുളിക്കക്കണ്ടം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ആകുന്നു.

  • കോൺഗ്രസ് വിമത മായാ രാഹുൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എത്തും; കേരള കോൺഗ്രസ് എം പ്രതിപക്ഷം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement