യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്

Last Updated:

അൽ ജാർഫിലെ പള്ളിക്ക് സമീപമുള്ള മുറിയിലെത്തിച്ചായിരുന്നു പീഡനം

ദുബായ്: പന്ത്രണ്ടുകാരനായ അറബി ആൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 31 വയസുകാരനായ ഇമാമിന് അഞ്ചുവർഷം തടവ്. ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്താനും അജ്മാനിലെ ക്രിമിനൽ കോടതി വിധിച്ചു. ഇശ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടിയെ അനുനയിപ്പിച്ച് അൽ ജാർഫ് പ്രദേശത്തെ പള്ളിക്ക് സമീപമുള്ള സ്വന്തം റൂമിലെത്തിച്ചാണ് പീഡനമെന്ന് പൊലീസ് പറഞ്ഞു.
പ്രാർത്ഥനക്ക് ശേഷം കുട്ടി വൈകി എത്തുന്നതിലും കുട്ടിയുടെ പെരുമാറ്റത്തിലും അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൾ ഒൻപതുതവണ തന്നെ റൂമിലോട്ട് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. ഓരോ തവണയും ഇമാം അഞ്ച് ദിർഹം തന്നിരുന്നുവെന്നും പണം ആവശ്യമുള്ളപ്പോൾ എപ്പോൾ വേണമെങ്കിലും മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും കുട്ടി പറഞ്ഞു.
മെഡിക്കൽ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡ‍നത്തിന് വിധേയനായെന്ന് തെളിഞ്ഞു. തുടർന്ന് പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഷ്യക്കാരനായ ഇമാമിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement