ഷേവിംഗ് കത്തി ഉപയോഗിച്ച് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി തൃശൂരില്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പെണ്‍കുട്ടി നിലവിളിച്ചതോടെ ആളുകള്‍ ഓടികൂടി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തൃശൂരില്‍ ഷേവിംഗ് കത്തി ഉപയോഗിച്ച് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. നഗരമധ്യത്തിലെ റസ്റ്റോറന്‍റില്‍ ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി യുവാവ് ഷേവിംഗ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ആളുകള്‍ ഓടികൂടി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് പിടിയിലായത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാനായിരുന്നു യുവാവ് ശ്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കഴുത്തിലും പുറത്തും സാരമായി പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
പ്രണയബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
advertisement
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നതിനിടെ കാറപകടം: യുവാവ് പോക്സോ കേസിൽ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയുമായി ഒളിച്ചോടുന്നതിനിടയിൽ ഉണ്ടായ കാർ അപകടത്തെ തുടർന്നു യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കാക്കത്തടം സ്വദേശി എ.പി അബ്ദുല്‍ ഹസീബിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് രാത്രി ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് പറഞ്ഞതനുസരിച്ച് ആരുമറിയാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. കാറില്‍ നാടുവിടാനായിരുന്നു ഇവരുടെ പദ്ധതി.
advertisement
എന്നാല്‍ ഇവര്‍ പാത്തിക്കുഴി പാലത്തിന് സമീപം പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ വേഗം കൂട്ടുകയും, നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിയുകയുമായിരുന്നു. യുവാവും പെണ്‍കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അറസ്റ്റിലായ അബ്ദുല്‍ ഹസീബിനെ കോടതി റിമാന്‍ഡ് ചെയ്തു.
Location :
First Published :
September 01, 2022 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷേവിംഗ് കത്തി ഉപയോഗിച്ച് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി തൃശൂരില്‍ പിടിയില്‍