നായക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന ബന്ധുവായ സുഹൃത്ത് കസ്റ്റഡിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹര്‍ഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തല്‍. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ ഹര്‍ഷാദാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹര്‍ഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read- പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ; മുറി നൽകിയ ലോഡ്ജുടമയും കസ്റ്റഡിയിൽ
നായയ്ക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവാവിന്റെ ബന്ധു കൂടിയാണ് കസ്റ്റഡിയിലുള്ള ഹക്കീം. ഹക്കീമടക്കം മൂന്ന് പേര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഹര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ തെറ്റി വീണെന്നാണ് ഇവര്‍ പറഞ്ഞത്. യുവാവ് മരിച്ചെന്ന് അറിഞ്ഞതോടെ ഹക്കീം മുങ്ങി.
advertisement
ഹര്‍ഷാദിന് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം. നായയ്ക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹക്കീം ഹര്‍ഷാദിനെ മര്‍ദ്ദിച്ചു. അവശനിലയിലായ ഹര്‍ഷാദ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
Location :
First Published :
November 06, 2022 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നായക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന ബന്ധുവായ സുഹൃത്ത് കസ്റ്റഡിയില്‍


