കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറവെച്ച് പെണ്‍കുട്ടിയുടെ നഗ്‌നത പകർത്തിയ യുവാവ് പിടിയില്‍

Last Updated:

ഹോട്ടൽ ജോലിക്കാരനായ യുവാവ് സുഹൃത്തിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ സഹായിയായി എത്തിയതായിരുന്നു.

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിനെ (23) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ഇയാൾ ഹോട്ടല്‍ ജീവനക്കാരനാണ്.
സുഹൃത്തിന്റെ ചികിത്സയ്ക്കായാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. ഇവിടെ നിന്ന് ഇയാൾ ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെക്കുകയായിരുന്നു. തുടർന്ന് ദൃശ്യം പകർത്തുന്നതുകണ്ട പെൺകുട്ടി ബഹളംവെയ്ക്കുകയായിരുന്ന്. പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറവെച്ച് പെണ്‍കുട്ടിയുടെ നഗ്‌നത പകർത്തിയ യുവാവ് പിടിയില്‍
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement