തണുപ്പിച്ചോളൂ, പക്ഷേ അധികം വേണ്ട; എയര്‍ കണ്ടീഷണറുകള്‍ ഇനി 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ പോകില്ല

Last Updated:

ഇനിമുതൽ വാഹനങ്ങളിലെ എസി സംവിധാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാകും

News18
News18
എയര്‍ കണ്ടീഷനറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ അമിതമായി തണുപ്പിക്കാന്‍ കഴിയില്ല. പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെല്‍ഷ്യസായി നിശ്ചയിക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ ചൊവ്വാഴ്ച അറിയിച്ചു. എസിയിലെ താപനില ക്രമീകരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡം നിശ്ചയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
''എയര്‍ കണ്ടീഷനിംഗിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഉടന്‍ തന്നെ പുതിയ വ്യവസ്ഥ നടപ്പിലാക്കും. എസികള്‍ക്കുള്ള സ്റ്റാര്‍ഡേര്‍ഡ് താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായി സജ്ജീകരിക്കും. അതായത് 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായി തണുപ്പിക്കാനോ 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി ചൂടാക്കാനോ കഴിയില്ല,'' കേന്ദ്രമന്ത്രി പറഞ്ഞു.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതാണെന്നും താപനില ക്രമീകരണം എല്ലാവര്‍ക്കും ഒരുപോലെയാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആദ്യ പരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മാത്രമല്ല വാഹനങ്ങളിലെ എസി സംവിധാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. കാലാവസ്ഥാ വ്യതിയാനം, വര്‍ധിച്ചു വരുന്ന താപനില, കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗത്തിലെ വര്‍ധനവ് എന്നിവയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
സാധാരണയായി മുറിയിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, സ്റ്റാന്‍ഡേര്‍ഡ് സാഹചര്യങ്ങള്‍ അനുസരിച്ച് അനുയോജ്യമായ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസാണ്. സ്റ്റാര്‍ ലേബല്‍ ചെയ്ത എല്ലാ റൂം എസികളിലും 24 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ താപനില ഡിഫോള്‍ട്ടായി സജ്ജീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായ
സ്മാര്‍ട്ട് എനര്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എസി റിമോര്‍ട്ടുകള്‍ക്ക് ഡിഫോര്‍ട്ട് മിനിമം താപനില ക്രമീകരിക്കുന്നതിനായി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഇടപെടല്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു.
advertisement
വൈദ്യുതി ഉപഭോഗം കുറയ്ക്കുക, ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ.
''എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസുമായി നിശ്ചയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എസി ഉപയോഗത്തില്‍ ഏകീകൃത കൊണ്ടുവരാനും കുറഞ്ഞ കൂളിംഗ് ക്രമീകരണം മൂലമുള്ള അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും,'' മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
തണുപ്പിച്ചോളൂ, പക്ഷേ അധികം വേണ്ട; എയര്‍ കണ്ടീഷണറുകള്‍ ഇനി 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ പോകില്ല
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement