Explained: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; പോക്സോ നിയമം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

ഒരു കുട്ടിയ്ക്ക് പൂർണമായും മനസിലാക്കാനോ അനുവാദം നൽകാനോ കഴിയാത്ത ലൈംഗികമായ പ്രവൃത്തിയിൽ അവനെ/അവളെ ഉൾപ്പെടുത്തുന്നതാണ് ലൈംഗികമായ കുറ്റകൃത്യം

കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്തൊക്കെയാണ്?
ഒരു കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ക്ഷേമത്തിനും ഭീഷണിയാകുന്നതും, ദീർഘകാലം അവരുടെ ശാരീരികമോ മാനസികമോ സാമൂഹ്യമായോ ആയ ആരോഗ്യത്തെ ബാധിക്കുന്നതുമായ പ്രവൃത്തികളോ വീഴ്ചകളോ ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനെ ആ കുട്ടിയ്ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കാം. ഈ വ്യക്തി പ്രായപൂർത്തിയായ ആളോ മറ്റൊരു കുട്ടിയോ ആവാം.
കുട്ടികൾക്കെതിരെയുള്ള ലൈംഗികമായ അതിക്രമം എന്നാലെന്താണ്?
ഒരു കുട്ടിയ്ക്ക് പൂർണമായും മനസിലാക്കാനോ അനുവാദം നൽകാനോ കഴിയാത്ത ലൈംഗികമായ പ്രവൃത്തിയിൽ അവനെ/അവളെ ഉൾപ്പെടുത്തുന്നതാണ് ലൈംഗികമായ കുറ്റകൃത്യം. ഒരു കുട്ടി സ്വാഭാവികമായും ലൈംഗികമായ പ്രവൃത്തികളെക്കുറിച്ച് അറിവില്ലാത്തയാളായാണ് കണക്കാക്കപ്പെടുക. അത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ വളർച്ചാപരമായ പരിമിതികൾ ഉള്ളതിനാൽ കുട്ടികൾക്ക് ബോധപൂർവമായ സമ്മതം നല്കാൻ കഴിയില്ല.
advertisement
പോക്സോ (POCSO) എന്താണ്?
ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 ( POCSO Act). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.  കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്സോ നിയമം.
advertisement
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഈ നിയമം സര്‍ക്കാർ പ്രാബല്യത്തില്‍ വരുത്തിയത്.
POCSO നിയമപ്രകാരം കുട്ടിയുടെ നിർവചനം എന്താണ്?
ഇന്ത്യയിലെ നിയമവ്യവസ്ഥ പൂർണവളർച്ചയുടെ പ്രായമായി കണക്കാക്കുന്ന 18 വയസിന് താഴെ പ്രായമുള്ള ഏതൊരാളും നിയമത്തിന് മുന്നിൽ കുട്ടിയാണ്.
എങ്ങനെയാണ് ഒരു POCSO കേസ് ഫയൽ ചെയ്യുക?
POCSO നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നതായി അറിവുള്ള ഏതൊരാൾക്കും അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
advertisement
ആർക്കാണ് ഒരു POCSO കേസ് ഫയൽ ചെയ്യാൻ കഴിയുക?
രക്ഷിതാക്കൾ, ഡോക്റ്റർ, സ്കൂൾ അധികൃതർ തുടങ്ങി ആർക്കും കേസ് ഫയൽ ചെയ്യാം. അല്ലെങ്കിൽ കുട്ടിയ്ക്ക് സ്വന്തമായും ചെയ്യാവുന്നതാണ്.
POCSO കേസ് ഫയൽ ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നു കഴിഞ്ഞെന്നോ നടക്കാൻ പോകുന്നുവെന്നോ അറിവുള്ളയാൾ ഈ വിവരം സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കുകയാണ് വേണ്ടത്.
അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിന് എന്തെങ്കിലും സമയപരിധി ഉണ്ടോ?
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ സമയപരിധിയൊന്നും POCSO നിയമം നിഷ്കർഷിക്കുന്നില്ല. കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; പോക്സോ നിയമം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
കടുവയെ പിടിക്കാൻ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പുകാരെ കെണിയിൽ പൂട്ടിയിട്ടു
കടുവയെ പിടിക്കാൻ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പുകാരെ കെണിയിൽ പൂട്ടിയിട്ടു
  • കര്‍ണ്ണാടകയിലെ ബൊമ്മലാപുര ഗ്രാമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ 20 മിനുറ്റോളം കൂട്ടിലടച്ചു.

  • കടുവയെ പിടികൂടാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ വിട്ടു.

  • വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിനും വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടതിനും നാട്ടുകാര്‍ക്കെതിരെ കേസ്.

View All
advertisement