വിവാഹമോചനം, പ്രണയ വിവാദങ്ങൾ; രേഖ രതീഷിന്റെ സുഹൃത്ത് ഈശ്വർ രഘുനാഥൻ ആരാണ്?

Last Updated:
രേഖ രതീഷിന്റെ ജന്മദിനത്തിൽ 'ഹാപ്പി ബർത്ത്ഡേ മൈ ലവ്' എന്ന ക്യാപ്ഷനോടെ ഈശ്വർ രാഘുനാഥൻ പോസ്റ്റ് ഇട്ടിരുന്നു
1/6
അമ്മ പ്രായത്തിൽ വിവാഹപ്രായമുള്ള മക്കളുള്ള അമ്മയുടെ വേഷം അണിഞ്ഞ് ടി.വി. സീരിയലിൽ അഭിനയിച്ച് കയ്യടി വാങ്ങിയ നടിയാണ് രേഖ രതീഷ് (Rekha Ratheesh). പടിപ്പുര വീട്ടിൽ പത്മാവതി എന്ന സീരിയൽ വേഷം രേഖയ്ക്ക് നടി എന്ന നിലയിൽ നൽകിയ മൈലേജ് വളരെക്കൂടുതലാണ്. അതിൽപിന്നെ അവർക്ക് കൈനിറയെ അവസരങ്ങൾ വന്നു ചേർന്നു. ടി.വി. സ്‌ക്രീനിൽ വികാരങ്ങൾ മിന്നിമറിയുന്ന മുഖവുമായി എത്താറുള്ള രേഖയുടെ ജീവിതം പക്ഷേ എക്കാലവും കലുഷിതമായിരുന്നു. വിവാഹജീവിതം രേഖയ്ക്ക് സുഖകരമായ അനുഭവമല്ലായിരുന്നു. ഒടുവിൽ രേഖയും മകനും മാത്രമായി. വർഷങ്ങൾ നീണ്ട ആ ജീവിതത്തിനു ശേഷം ഇപ്പോൾ രേഖയുടെ കൂടെയൊരാൾ പ്രത്യക്ഷപെട്ടു തുടങ്ങി; ഈശ്വർ രാഘുനാഥൻ

advertisement
2/6
രേഖയെ പോലെത്തന്നെ ഈശ്വറും സീരിയൽ മേഖലയിലെ താരമാണ്. രേഖയുടെ ഒപ്പം ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിൽ വന്നതോട് കൂടിയാണ് ഈശ്വർ ആരെന്ന ചോദ്യമുയരാൻ തുടങ്ങിയത്. കൂടാതെ ഈ മാസം രേഖ രതീഷിന്റെ ജന്മദിനമായിരുന്നു. 'ഹാപ്പി ബർത്ത്ഡേ മൈ ലവ്' എന്ന് ക്യാപ്‌ഷൻ നൽകി രേഖയെ ചേർത്തിരുത്തിയ ഒരു ചിത്രം ഈശ്വർ പോസ്റ്റ് ചെയ്‌തു. രേഖയ്ക്ക് ആരാണ് ഈശ്വർ എന്ന ചോദ്യത്തിന് ഇവർ ഇനിയും മറുപടി നൽകിയിട്ടില്ല. അമ്മയും മകനും മാത്രമായുള്ള ജീവിതത്തിൽ ഒരാൾ കൂടി കടന്നുവന്നോ എന്ന ആകാംക്ഷ ചില സോഷ്യൽ മീഡിയയിൽ കാണാം (തുടർന്നു വായിക്കുക)

3/6
തിരുവനന്തപുരം സ്വദേശിനിയായ രേഖയ്ക്ക് നാല് പേർ പങ്കാളികളായിരുന്നു. രണ്ട് വിവാഹങ്ങൾ വിവാഹമോചനത്തിൽ കലാശിച്ചപ്പോൾ, മറ്റൊരു പങ്കാളി മരണപ്പെട്ടു. ഏറ്റവും ഒടുവിലത്തെ ബന്ധം പിരിയുമ്പോൾ രേഖ ഒരു മകന്റെ അമ്മയായി മാറിയിരുന്നു. ഈ പങ്കാളിയുടെ ഒപ്പം അവർ പങ്കെടുത്ത ഒരു ടി.വി. ചാനൽ കുടുംബതർക്ക പരിപാടി ഏറെ വിവാദമായി മാറിയിരുന്നു. അതിനു ശേഷം, പ്രേക്ഷകർ പിന്നീട് കേൾക്കുന്നത് അവർ മകന്റെയൊപ്പം ജീവിതവുമായി മുന്നോട്ടു പോകുന്നു എന്ന വാർത്തയാണ്. മകനെ രേഖ മിടുക്കനായി വളർത്തുന്നുണ്ട്

4/6
കഴിഞ്ഞതിനെ കഴിഞ്ഞതായി കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഈശ്വർ എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ബയോ കണ്ട് മനസിലാക്കാം. പഴയതെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് ബയോയിൽ ഒരു പരാമർശമുണ്ട്. മുൻകാല ജീവിതത്തിന്റെ കാര്യത്തിലും ഇരുവർക്കുമിടയിൽ സമാനത കാണാം. നടൻ മുൻഭാര്യയായ ജയശ്രീയിൽ നിന്നും വിവാഹമോചനം നേടിയ വാർത്ത ഈ വർഷം പുറത്തുവന്നിരുന്നു. ഈ ബന്ധത്തിൽ ഇദ്ദേഹം ഒരു മകളുടെ പിതാവാണ്. അതുമാത്രമല്ല, ഈശ്വറുമായി ബന്ധപ്പെട്ട പ്രണയ വാർത്തകളും ഗോസിപ് കോളങ്ങളുടെ ഇഷ്‌ടവിഷയമാണ്

5/6
2016ൽ ഈശ്വർ സീരിയൽ നടി ജയശ്രീയെ വിവാഹം ചെയ്‌തു. വിവാഹം ചെയ്തുവെങ്കിലും രണ്ട് വർഷം മാത്രമേ അവർ ഒന്നിച്ചുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. ഈശ്വറും നടി മഹാലക്ഷ്മിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നായിരുന്നു മുൻഭാര്യ ജയശ്രീ പോലീസിൽ നൽകിയ പരാതി. മഹാലക്ഷ്മി പിന്നീട് രവിചന്ദറിനെ വിവാഹം ചെയ്യുകയും, ഇവരുടെ വിവാഹവിശേഷം ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മഹാലക്ഷ്മിയും താനും സുഹൃത്തുക്കൾ മാത്രമെന്നും, ജയശ്രീ അനാവശ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുവാദം

6/6
തമിഴ് നടി ദിവ്യ ശ്രീധറിന്റെ വിവാഹമോചനത്തിൽ ഈശ്വറുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടായി. ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. മറ്റുചില സീരിയൽ നടിമാരുമായും നടന് അടുപ്പമുണ്ട് എന്ന ആരോപണങ്ങൾ തലപൊക്കി. അഞ്ചു വർഷം നീണ്ട കോടതി വ്യവഹാരത്തിനൊടുവിലാണ് ഈശ്വർ വിവാഹമോചനം നേടിയത്. ഇനി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം
തമിഴ് നടി ദിവ്യ ശ്രീധറിന്റെ വിവാഹമോചനത്തിൽ ഈശ്വറുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടായി. ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. മറ്റുചില സീരിയൽ നടിമാരുമായും നടന് അടുപ്പമുണ്ട് എന്ന ആരോപണങ്ങൾ തലപൊക്കി. അഞ്ചു വർഷം നീണ്ട കോടതി വ്യവഹാരത്തിനൊടുവിലാണ് ഈശ്വർ വിവാഹമോചനം നേടിയത്. ഇനി അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം
advertisement
'കായിക മത്സരങ്ങൾക്കായിരിക്കണം മുൻഗണന'; മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ

  • ബൈച്ചുങ് ബൂട്ടിയ മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് കായികത്തിന് മുൻഗണന ആവശ്യപ്പെട്ടു

  • രാഷ്ട്രീയ പ്രസംഗങ്ങൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും പകരം കായിക മത്സരങ്ങൾക്കും കളിക്കാർക്കും മുൻഗണന വേണം

  • കൊൽക്കത്തയിലെ മെസിയുടെ പരിപാടിയിൽ രാഷ്ട്രീയ ഇടപെടലും മോശം മാനേജ്മെന്റും ആരാധകരെ നിരാശരാക്കി

View All
advertisement