തമിഴ്നാട്ടിൽ സർക്കാർ ബസുകൾ നേർക്കു നേരെ കൂട്ടിയിടിച്ച് 11 മരണം; 20ലേറെ പേർക്ക് പരിക്ക്

Last Updated:

ഒരാഴ്ചയ്ക്കുള്ളിൽ തെക്കൻ തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്

News18
News18
തമിഴ്നാട്ടിസർക്കാബസുകനേർക്കു നേരെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 20ലേറെ പേർക്ക് പരിക്ക്. ശിവഗംഗ ജില്ലയിലെ പിള്ളയാർപട്ടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കുമ്മൻഗുഡിയിലാണ് സംഭവം. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസ് മധുരയിലേക്ക് പോകുകയായിരുന്ന മറ്റൊരു പാസഞ്ചബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.
advertisement
ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർ ബസുകൾക്കുള്ളിൽ കുടുങ്ങി. പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്നാണ് അവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ  അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ അവസ്ഥയെക്കുറിച്ചും കൂടുതവിവരങ്ങലഭിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
advertisement
അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ട്. സ്ഥലത്തെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിതെക്കതമിഴ്‌നാട്ടിസർക്കാർ, സ്വകാര്യ ബസുകകൂട്ടിയിടിച്ചുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞയാഴ്ച തെങ്കാശി ജില്ലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചിരുന്നു. 
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ സർക്കാർ ബസുകൾ നേർക്കു നേരെ കൂട്ടിയിടിച്ച് 11 മരണം; 20ലേറെ പേർക്ക് പരിക്ക്
Next Article
advertisement
ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയെടുത്തു; ഒരാൾ പിടിയിൽ
ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയെടുത്തു; ഒരാൾ പിടിയിൽ
  • ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവെ സംഘം തട്ടിയെടുത്തു

  • സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

  • ലോട്ടറി വാങ്ങാനെത്തിയ സംഘം ടിക്കറ്റും സാദിഖിന്റെ സുഹൃത്തെയും കാറിൽ തട്ടിക്കൊണ്ടുപോയി

View All
advertisement