ഹജ്ജ് വിഐപി ക്വാട്ട കേന്ദ്രസർക്കാർ നിർത്തലാക്കിയത് എന്തുകൊണ്ട്?

Last Updated:

യുപിഎ ഭരണകാലത്താണ് ഹജ്ജിലെ വിഐപി ക്വാട്ട നിലവിൽ വന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിഐപി ക്വാട്ട നിര്‍ത്തിക്കൊണ്ടുള്ള ഉത്തവ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. വിഐപി സംസ്കാരം നിർത്തലാക്കുക എന്ന പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
എന്തുകൊണ്ടാണ് ഹജ്ജിലെ വിഐപി ക്വാട്ട നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്?
അധികാരത്തിലെത്തിയപ്പോൾ മുതൽ വിഐപി സംസ്‌കാരം അവസാനിപ്പിക്കണമെന്ന നിർദേശം പ്രധാനമന്ത്രി മുന്നോട്ടു വെച്ചിരുന്നു. യുപിഎ ഭരണകാലത്താണ് ഹജ്ജിലെ വിഐപി ക്വാട്ട നിലവിൽ വന്നത്. ഇതനുസരിച്ച്, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ ഉള്ളവർക്കും ഹജ്ജ് കമ്മിറ്റിയിൽ ഉള്ളവർക്കും ഉന്നത ഭരണഘടനാ പദവിയിലുള്ളവർക്കും പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നു. ഹജ്ജ് ക്വാട്ട കൊണ്ടുവന്നതിന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെതിരെ സ്മൃതി ഇറാനി ആഞ്ഞടിച്ചു. ”ഈ സർക്കാർ അത് അവസാനിപ്പിച്ചു. വിഐപി സംസ്കാരം പൂർണമായും ഇല്ലാതാകണമെങ്കിൽ സർക്കാർ വകുപ്പുകളിലുള്ള അത്തരം പ്രത്യേക തരംതിരിവുകൾ ആദ്യം അവസാനിപ്പിക്കണം”, ഇറാനി പറഞ്ഞു. 2012 ൽ 5,000 സീറ്റുകളാണ് ഹജ്ജിലെ വിഐപി ക്വാട്ടയിൽ ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
പുതിയ നയം
നിലവിലുള്ള നയത്തിന് പകരം ബിജെപി സർക്കാർ പുതിയതും സമഗ്രവുമായ നയം കൊണ്ടുവരും. പുതിയ നയം രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.2018 മുതൽ 2022 വരെയുള്ള കാലയളവിലേക്കായിരുന്നു പഴയ ഹജ്ജ് നയമെന്നും അത് കാലഹരണപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഹജ്ജ് നയവും സൗദിയുമായുള്ള കരാറും
ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയുമായി ഇന്ത്യ വാർഷിക കരാറിൽ ഒപ്പിട്ടു. സൗദി അറേബ്യ ഇന്ത്യക്കാർക്ക് ഹജ്ജിനായി പ്രത്യേക ക്വാട്ട അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റിക്കുമാണ് ഇത് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. രാജ്യത്തെ മൊത്തം സീറ്റുകളുടെ 70 ശതമാനവും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകി.
advertisement
എന്താണ് ഹജ്ജ്?
ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ സൗദി അറേബ്യയിലെ മക്കയിലേക്കു നടത്തുന്ന വാർഷിക തീർത്ഥാടനമാണ് ഹജ്ജ്. ഇസ്ലാം മതവിശ്വാസികൾ മക്കയെ പുണ്യ നഗരമായാണ് കണക്കാക്കുന്നത്. എല്ലാ മുസ്‌ലിംകളും മതപരമായ കടമയായാണ് ഹജ്ജിനെ കണക്കാക്കുന്നത്. വർഷം തോറും ലോകമെമ്പാടും നിന്ന് ലക്ഷകണക്കിന് തീർഥാടകരാണ് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി മക്കയിലെത്തുന്നത്.
ഈ വർഷം ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
1,75,025 ഇന്ത്യക്കാരാണ് ഈ വര്‍ഷത്തെ ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നമ്പറാണിത്. ഈ വര്‍ഷം അനുവദിച്ച ക്വാട്ട പ്രകാരം, കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്നും സൗദി അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ എണ്ണം കോവിഡിനു മുൻപുള്ളതു പോലെ തന്നെ ആകുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഹജ്ജ് വിഐപി ക്വാട്ട കേന്ദ്രസർക്കാർ നിർത്തലാക്കിയത് എന്തുകൊണ്ട്?
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement