• HOME
  • »
  • NEWS
  • »
  • explained
  • »
  • റഷ്യ - യുക്രൈന്‍ യുദ്ധത്തിന് ഒരു വര്‍ഷം; ലോകത്ത് സംഭവിച്ച മാറ്റങ്ങളും നഷ്ടങ്ങളും

റഷ്യ - യുക്രൈന്‍ യുദ്ധത്തിന് ഒരു വര്‍ഷം; ലോകത്ത് സംഭവിച്ച മാറ്റങ്ങളും നഷ്ടങ്ങളും

2022 ഫെബ്രുവരി 24-നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്

  • Share this:

    2022 ഫെബ്രുവരി 24-നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിനിടെ ലോകത്ത് സംഭവിച്ച ചില സുപ്രധാന മാറ്റ ങ്ങളെക്കുറിച്ച് അറിയാം. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും വര്‍ദ്ധിച്ചു. കൂടാതെ ലോകരാജ്യങ്ങൾ വാഷിംഗ്ടണും ബീജിംഗും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി തിരിയാനുള്ള പ്രവണതയും ഇതോടെ വർദ്ധിപ്പിച്ചു.

    ‘ഊര്‍ജ്ജം, ഡാറ്റ, അടിസ്ഥാനസൗകര്യങ്ങള്‍, കുടിയേറ്റം തുടങ്ങി എല്ലാം ആയുധമായി മാറിയ ഒരു ലോകത്തേക്ക് നാം എത്തിപ്പെട്ടു’, യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസ്പി ലോസെല്‍ പറയുന്നു. ചൈന, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ വൻ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഇരകളാണ് മധ്യേഷ്യ, കോക്കസസ്, ബാല്‍ക്കീസ്, ഏഷ്യ-പസഫിക് എന്നീ പ്രദേശങ്ങള്‍.

    Also read- യുക്രെയ്നിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം; 50 കോടി ഡോളറും കൂടുതൽ ആയുധസഹായവും പ്രഖ്യാപിച്ചു

    യുക്രൈയ്‌നിലെ യുദ്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, ഇത് മധ്യേഷ്യയിലെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ മേലുള്ള റഷ്യയുടെ പിടി ദുര്‍ബലമാക്കുകയും ഒരു മധ്യസ്ഥനായി തുര്‍ക്കി രംഗത്തെത്തുകയും ചെയ്തു. ‘യുദ്ധത്തിന്റെ അവസാനം റഷ്യയും യൂറോപ്പും ദുര്‍ബലമാകും. എന്നാല്‍ ഈ സാഹചര്യത്തില്‍ യുഎസും ചൈനയും ആയിരിക്കും വിജയികളെന്ന് ഫ്രാന്‍സ് ആസ്ഥാനമായുള്ള എഫ്എംഇഎസ് തിങ്ക്-ടാങ്കിന്റെ തലവന്‍ പിയറി റോസക്‌സ് പറയുന്നു.

    റഷ്യയും ചൈനയുമായുള്ള ബന്ധം

    2049 ഓടെ ലോകത്തിലെ പ്രമുഖ ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റഷ്യയുമായി ചൈന അടുത്ത ബന്ധം സ്ഥാപിച്ചിട്ടിട്ടുണ്ടെന്ന് സുരക്ഷാ പഠനങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് ആലീസ് ഏക്മാന്‍ പറയുന്നു. വാഷിംഗ്ടണ്‍ യുക്രൈയ്‌ന് പിന്തുണ നല്‍കുന്നതുപോലെ ചൈന റഷ്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നില്ലെന്നും ഏക്മാന്‍ പറഞ്ഞു. റഷ്യയുടെ ആണവ ആയുധങ്ങള്‍ ചൈനയേക്കാള്‍ വളരെ വലുതാണ്, അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ റഷ്യ കീഴ്‌പ്പെടില്ല.

    Also read- അത് എമർജൻസി ലാൻഡിങ് ആയിരുന്നോ? വിമാനത്തിലെ ഇന്ധനം ഒഴുക്കി കളയുമോ?

    യുറോപ്പ് സാന്നിധ്യം

    യൂറോപ്പ് യുദ്ധത്തോടുള്ള തങ്ങളുടെ പ്രതിഷേധം കാണിക്കുന്നതായി ഒരു മുതിര്‍ന്ന യൂറോപ്യന്‍ ഡിസിഷന്‍ മേക്കര്‍ പറഞ്ഞു. ലോകത്ത് രണ്ട് ബ്ലോക്കുകളാണ് ഉള്ളത് ഒന്ന് അമേരിക്ക, മറ്റൊന്ന് റഷ്യയുടെ സഖ്യകക്ഷികളായുള്ള ചൈന. യൂറോപ്പ് മൂന്നാമത്തെ ബ്ലോക്ക് ആകുമോ, ഇല്ലയോ? അല്ലെങ്കില്‍ യൂറോപ്പ് അമേരിക്കയുടെ സഖ്യകക്ഷിയാകുമോ എന്ന ചോദ്യങ്ങളാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ യുദ്ധം അവസാനിക്കുന്ന ഏത് ചര്‍ച്ചകളിലും തങ്ങളുടെ സീറ്റ് ഉറപ്പിക്കാറുണ്ടെന്നും വിശകലന വിദഗ്ധർ പറയുന്നു.

    ഏഷ്യന്‍ രാജ്യങ്ങളെ ചുറ്റിപ്പറ്റി യുഎസ്

    ”അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ രൂപപ്പെടുത്തും’, എന്ന് 2009 ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ പ്രവചിച്ചിരുന്നു. എന്നാല്‍ യുറോപ്പ്യന്‍ യൂണിയനില്‍ നിന്ന് യുക്രൈനെ തിരിച്ചെടുക്കയാണ് യുക്രൈയ്ന്‍ അധിനിവേശം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നത്. ഇതിനിടെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന നിരവധി ആവശ്യങ്ങളാണ് യുഎസിലെ രാഷ്ട്രീയ പ്രവര്‍ത്തികര്‍ക്കിടയില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന് ലഭിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ഗവേഷകന്‍ ജിയോവന്ന ഡി മയോ പറയുന്നു.

    Also read- ഇൻഫോടെയ്ൻമെന്റ് ചാനലുകൾ: വിദ്യാഭ്യാസ രംഗത്ത് തരംഗമാകുന്നത് എന്തുകൊണ്ട്?

    യുദ്ധത്തിനൊപ്പം യുഎസും യൂറോപ്യന്‍ യൂണിയനും നേതൃത്വത്തിലുള്ള യുക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ കഠിനമായ ഉപരോധത്തിലൂടെ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ അതികായരാണ് റഷ്യ. എന്നാല്‍ പാശ്ചാത്യ ശക്തികള്‍ റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ യുദ്ധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവരില്‍ പ്രധാനികളാണ് ഇന്ത്യയും ചൈനയും. എണ്ണക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയൊണ്.

    സാമ്പത്തിക ചെലവ്

    ഭക്ഷണം, പാര്‍പ്പിടം, ഊർജം എന്നിവയുടെ വില ഉയരാന്‍ യുദ്ധം കാരണമായി. കൊവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനിൽക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചത്. അവശ്യ വസ്തുക്കളുടെ വില വർദ്ധിക്കാൻ ഇത് കാരണമായി. പല രാജ്യങ്ങളിലും, ഈ പ്രതിഷേധം വലിയ ദേശീയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും, രാഷ്ട്രീയ മാറ്റത്തിനും വരെ കാരണമായി.

    Published by:Vishnupriya S
    First published: