ഇൻഫോടെയ്ൻമെന്റ് ചാനലുകൾ: വിദ്യാഭ്യാസ രംഗത്ത് തരംഗമാകുന്നത് എന്തുകൊണ്ട്?

Last Updated:

വിനോദവും വിദ്യാഭ്യാസവും ഒരുമിച്ച് ചേരുന്നതാണ് ഇൻഫോടെയ്ൻമെന്റ്

രാജ്യത്തെ ബിസിനസ് സ്ളൂകളിൽ ഏകദേശം 260 ദശലക്ഷം വിദ്യാർത്ഥികളുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഇൻഫോടെയ്ൻമെന്റ് ചാനലുകളായ അഭി ആൻഡ് നിയു, ഏവി ടിവി, ധ്രുവ് രഥീ, മോഹക് മംഗൽ, തിങ്ക് സ്കൂൾ എന്നിവയ്ക്ക് 1,859.4 ദശലക്ഷം (1.85 ബില്യൺ) വരിക്കാരാണുള്ളത്. ബിസിനസ് സ്‌കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ ഏഴിരട്ടിയാണിത്.
രാജ്യത്ത് എല്ലാവർക്കും ലഭ്യമാകുന്ന തരത്തിലുള്ള ലളിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നത്. വിനോദവും വിദ്യാഭ്യാസവും ഒരുമിച്ച് ചേരുന്നതാണ് ഇൻഫോടെയ്ൻമെന്റ്. ഇതൊരു പുതിയ ആശയമല്ലെങ്കിലും ഇപ്പോൾ ഇതിന് ആവശ്യക്കാർ കൂടുന്നത് എന്തുകൊണ്ടെന്ന് നോക്കാം.
  1. ഉള്ളടക്കം വ്യക്തിഗതമായി ലഭിക്കും
  2. കാഴ്ചക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് എആർ, വിആർ പോലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം
  3. ക്രിയേറ്റേഴ്സും പ്രേക്ഷകരും തമ്മിലുള്ള ഇടപഴകൽ
“വിദ്യാഭ്യാസവും വിനോദവും തമ്മിലുള്ള അകലം കുറയ്ക്കുന്നതു കൊണ്ട് തന്നെ പ്രേക്ഷകർ ഇൻഫോടെയ്ൻമെന്റിലേക്ക് ആകർഷിക്കപ്പെടുന്നു. ഇത് വിവരങ്ങളും വിനോദവും തമ്മിലുള്ള സംയോജനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാണ്,” ഏവി ടിവിയുടെ സഹസ്ഥാപകൻ വരുൺ മയ്യ പറയുന്നു.നന്നായി ഗവേഷണം നടത്തി ഒരു ഉള്ളടക്കം കൊണ്ടുവരാൻ ക്രിയേറ്ററിന് ശരാശരി 48-56 മണിക്കൂർ എങ്കിലും എടുക്കും.
advertisement
സ്‌കൂളുകളിലും കോളേജുകളിലും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തിങ്ക് സ്‌കൂൾ സഹസ്ഥാപകൻ ഗണേഷ് പ്രസാദ് പറയുന്നു. ഇന്ത്യയിൽ ഒരു 19 വയസ്സുകാരനെ ബിസിനസ്സ് സ്കൂളിൽ ചേരാതെ ബിസിനസ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ല. 25 വയസ്സാകുമ്പോഴേക്കും റിസ്ക് എടുക്കാനുള്ള ആർജവം അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
‘ഇൻഫ്ലുവേഴ്സിനും’, എഡ്‌ടെക് സ്റ്റാർട്ടപ്പുകൾക്കും ഇടയിൽ ഒരു സ്ഥാനമുള്ളത് കൊണ്ടു തന്നെ ഇൻഫോടെയ്ൻമെന്റ് ഇപ്പോൾ വിവിധ വിദ്യാഭ്യാസ വിഷയങ്ങളിലേക്കുള്ള ഒരു ഗേറ്റ്‌വേ ആയി മാറിയിട്ടുണ്ട്. ഫിസിക്സ് വാലാ ഇതിന് ഒരു മികച്ച ഉദാഹരണമാണ്. അലാഖ് പാണ്ഡെ തന്റെ യൂട്യൂബ് ചാനലാണ് ഫിസിക്സ് വാലാ എന്ന പ്ലാറ്റ്ഫോമിനായി ഉപയോഗിച്ചത്.
ആരാണ് ‘ഇൻഫോടെയ്നേഴ്സ്’?
കണ്ടന്റ് ക്രിയേറ്റേഴ്സ് എന്നതിലുപരി, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമിലൂടെ ബി-സ്‌കൂൾ തല വിദ്യാഭ്യാസം ലഭ്യമാക്കി ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുന്ന ആളുകളാണ് ഇൻഫോടെയ്നേഴ്സ്.
advertisement
പ്രസാദും പാർഷ് കോത്താരിയും ചേർന്നാണ് തിങ്ക് സ്കൂൾ ആരംഭിച്ചത്. സിഇഒ ആയ കോത്താരി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ നിന്ന് ബിരുദം നേടിയയാളാണ്. പൂനെയിൽ നിന്നുള്ള സിവിൽ എൻജിനീയറാണ് സിഒഒ ആയ പ്രസാദ്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ.
advertisement
ഇൻഫോടെയ്ൻമെന്റിന്റെ ഭാവി
വിനോദ വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഫോടെയ്ൻമെന്റ് രംഗത്ത് കണ്ടന്റ് ക്രിയേറ്റേഴ്സ് കുറവാണ്. അതായത് ഡിമാൻഡിനേക്കാൾ കുറവാണ് ഈ മേഖലയിലെ കണ്ടന്റിന്റെ ലഭ്യത. സ്‌മോൾകേസ്, കുക്കു എഫ്‌എം, കോഡിംഗ് ഇൻവേഡേഴ്‌സ് തുടങ്ങിയ കമ്പനികൾ ഈ ആശയം നേരത്തെ തന്നെ സ്വീകരിച്ചവരാണ്. മികച്ച നിലവാരമുള്ള ഇൻഫോടെയ്ൻമെന്റിന് ആവശ്യക്കാരേറെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇൻഫോടെയ്ൻമെന്റ് ചാനലുകൾ: വിദ്യാഭ്യാസ രംഗത്ത് തരംഗമാകുന്നത് എന്തുകൊണ്ട്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement