എഐ രം​ഗത്ത് കുതിക്കാൻ സൗദിയുടേയും യുഎഇയുടേയും 'ചിപ്പ് യുദ്ധം'

Last Updated:

യുഎഇയും സൗദി അറേബ്യയും എന്‍വിഡിയ ചിപ്പുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികളും വളരെ കുറഞ്ഞ അളവില്‍ ലഭ്യമായ എഐ ഡെവലപ്‌മെന്റ് ചിപ്പുകള്‍ വാങ്ങി സുരക്ഷിതമാകാനുള്ള തയ്യാറെടുപ്പിലാണ്

Representational image.
Representational image.
ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള എന്‍വിഡിയ ചിപ്പുകള്‍ (Nvidia chips) സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഗണ്യമായ അളവിലാണ് വാങ്ങിച്ചുകൂട്ടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സോഫ്റ്റ്‍വെയറുകള്‍ വികസിപ്പിക്കുന്നതിന് ഈ ചിപ്പുകള്‍ ഏറെ നിര്‍ണായകമാണ്. എഐ രംഗത്ത് നിർണായക ശക്തികളാകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.
തങ്ങളുടെ സമ്പദ് വ്യവസ്ഥ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എഐ രം​ഗത്ത് മുന്നേറുന്നതിനുള്ള ആഗ്രഹം സൗദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്‍വിഡിയയുടെ 3000-ല്‍ പരം എച്ച്100 ചിപ്പുകള്‍ സൗദി അറേബ്യ ഇതിനോടകം തന്നെ വാങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ചിപ്പുകളില്‍ ഒരെണ്ണത്തിന് 40,000 ഡോളറിന് (ഏകദേശം 33.23 ലക്ഷം രൂപ) മുകളില്‍ വിലയുണ്ട്. ജനറേറ്റീവ് എഐയ്ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ലോകത്തിലെ ആദ്യത്തെ ചിപ്പ് ആണിതെന്ന് നിവിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ ചിപ്പ് വികസിപ്പിച്ചത്.
advertisement
യുഎഇയും ഗണ്യമായ അളവില്‍ എന്‍വിഡിയ ചിപ്പുകള്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫാല്‍ക്കണ്‍ എന്ന പേരില്‍ ഈ ഒരു സ്വതന്ത്ര സോഫ്റ്റ് വെയറും ഇവര്‍ സ്വന്തമായി വികസിപ്പിച്ചുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും എഐ രംഗത്ത് വലിയതോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ഗണ്യമായ വിഭവങ്ങളും ഈ രംഗത്തുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവും ഈ ശ്രമങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.
advertisement
ചിപ്പ് യുദ്ധത്തില്‍ സൗദി അറേബ്യയും യുഎഇയും: എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?
യുഎഇയും സൗദി അറേബ്യയും എന്‍വിഡിയ ചിപ്പുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികളും വളരെ കുറഞ്ഞ അളവില്‍ ലഭ്യമായ എഐ ഡെവലപ്‌മെന്റ് ചിപ്പുകള്‍ വാങ്ങി സുരക്ഷിതമാകാനുള്ള തയ്യാറെടുപ്പിലാണ്. ചൈനയുടെ ടെക് ഭീമന്‍ന്മാരായ ടെന്‍സെന്റും ആലിബാബയും എന്‍വിഡിയയുടെ ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നു. യുഎസ് നിര്‍മിത സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവരുടെ ശ്രമങ്ങളെ തകര്‍ത്തു കളഞ്ഞു.
advertisement
2023-ല്‍ ലോകമെമ്പാടുമായി 5.5 ലക്ഷം പുതിയ എച്ച്100 ചിപ്പുകള്‍ കയറ്റി അയക്കുമെന്ന് എന്‍വിഡിയ ചിപ്പുകളുടെ നിര്‍മാതാക്കളായ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്തു. തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനികള്‍ക്കായിരിക്കും ഈ ചിപ്പുകളില്‍ ഭൂരിഭാഗവും കയറ്റി അയക്കുക.
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സിനുവേണ്ടി ആദ്യമായി ഒരു മന്ത്രാലയം സ്ഥാപിച്ചത് യുഎഇ ആണ്. 2017-ല്‍ ആയിരുന്നു ഇത്. സാങ്കേതികവിദ്യയിലും എഐ മേഖലകളിലും ആഗോളതലത്തില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതിന് യുഎഇ ഇപ്പോള്‍ ജനറേറ്റീവ് എഐ ഗൈഡ് കൂടി പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
advertisement
ചിപ്പ് യുദ്ധത്തില്‍ യുഎസ് തന്നെ ഒന്നാമത്
ഇതുവരെയുള്ള ചിപ്പ് യുദ്ധത്തില്‍ യുഎസ് തന്നെയാണ് ഒന്നാമതായി മുന്നേറുന്നത്. ആദ്യ വര്‍ഷത്തില്‍ തന്നെ സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയില്‍ 166 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് യുഎസ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെമികണ്ടക്ടര്‍ നിര്‍മാത്തിലും ഗവേഷണത്തിലും വികസനത്തിലും വലിയ തുക ഇന്‍സെന്റീവ്‌സായും നീക്കി വെച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
എഐ രം​ഗത്ത് കുതിക്കാൻ സൗദിയുടേയും യുഎഇയുടേയും 'ചിപ്പ് യുദ്ധം'
Next Article
advertisement
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
  • പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

  • ഇറക്കം ഇറങ്ങിയപ്പോൾ സൈക്കിൾ നിയന്ത്രണം നഷ്ടമായി വർക്ക്ഷോപ്പിന്റെ ഗേറ്റിൽ ഇടിച്ചു.

  • അപകടത്തിൽ മരിച്ച ഭവന്ദ് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ്, അമ്മ വിദേശത്ത് നഴ്സാണ്.

View All
advertisement