ഇത്തവണ മൺസൂൺ സാധാരണ നിലയിലായിരിക്കും; എൽ നിനോ സാധ്യത തള്ളാതെ കാലാവസ്ഥാ വകുപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
പസിഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ
സാധാരണ നിലയിലുള്ള മഴ പ്രവചനത്തോടെ ഇത്തവണത്തെ മൺസൂൺ പ്രവചനം കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ടു. അതേസമയം എൽനിനോയുടെ സാധ്യതയും തള്ളുന്നില്ല. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 87 സെന്റീമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് ദീർഘകാല ശരാശരിയുടെ (എൽപിഎ) 96% ത്തോളം വരുമെന്ന് ഐഎംഡി (ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്) മേധാവി എം മൊഹപത്ര അറിയിച്ചു.
തെക്കൻ ഉപദ്വീപിൽ കർണാടക, കേരളം, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളിലും കൂടാതെ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ എന്നിവയുൾപ്പെടെയുള്ള കിഴക്കൻ മധ്യേന്ത്യയിലും വടക്ക് ജമ്മു & കശ്മീരിലും മഴ സാധാരണ നിലയിലായിരിക്കുമെന്നാണ് പ്രവചനം.
അതേസമയം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും മഴ സാധാരണയിലും കുറയാനാണ് സാധ്യത.
Also Read- വരാനിരിക്കുന്നത് ചൂടേറിയ ദിനങ്ങൾ; മൺസൂൺ മഴയിലും കുറവുണ്ടായേക്കാം
എന്നാൽ മൺസൂൺ കാലത്ത് എൽ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും എൽനിനോയുടെ ആഘാതത്തെക്കുറിച്ച് പരിശോധിച്ച കാലാവസ്ഥാ വകുപ്പ് പറഞ്ഞു. പക്ഷെ ജൂലൈയ്ക്ക് ശേഷമുള്ള രണ്ടാം പകുതിയിൽ മാത്രമേ അതിന്റെ സ്വാധീനം മൺസൂണിൽ കാണാൻ കഴിയൂ. എൽനിനോ സാധ്യതയുള്ള വർഷങ്ങൾ എല്ലാം സാധാരണ മഴയെക്കാൾ കുറവായിരിക്കണമെന്നില്ല എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു.
advertisement
അതുപോലെ തന്നെ ഇത്തവണ വടക്കൻ അർദ്ധഗോളത്തിൽ മഞ്ഞുവീഴ്ച കുറവായിരുന്നു. ഇത് തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമാണെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വകുപ്പിന്റെ ഈ പ്രവചനത്തിന്റെ രണ്ടാം ഘട്ടം മെയ് അവസാന വാരത്തോടെ വിശദമായ കൂടുതൽ പ്രവചനത്തോടെ അപ്ഡേറ്റ് ചെയ്യുമെന്നും അറിയിച്ചു.
എന്താണ് എൽനിനോ?
ലാ നിനയും എൽ നിനോയും സാധാരണയായി എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ലാ നിന പ്രതിഭാസം അനുകൂലമായുമാണ് ബാധിക്കുന്നത്. പക്ഷെ ഇത്തവണ ലാ നിന ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ വിഗദ്ധർ പറയുന്നു. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസത്തെയാണ് ലാ നിന എന്നു പറയുന്നത്. പസിഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്.
advertisement
നേരത്തെ വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഈ വർഷംഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ കാറ്റിലുണ്ടായ കുറവും തൽഫലമായി മഴയുടെ അളവ് കുറഞ്ഞതുമാണ് ഈ വർഷം ഇത്ര നേരത്തേ തന്നെ താപനില ഉയരാൻ കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. സമതലപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം നിലവിൽ മഴയുടെ കുറവുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 11, 2023 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇത്തവണ മൺസൂൺ സാധാരണ നിലയിലായിരിക്കും; എൽ നിനോ സാധ്യത തള്ളാതെ കാലാവസ്ഥാ വകുപ്പ്