ഇന്റർഫേസ് /വാർത്ത /Explained / വരാനിരിക്കുന്നത് ചൂടേറിയ ദിനങ്ങൾ; മൺസൂൺ മഴയിലും കുറവുണ്ടായേക്കാം

വരാനിരിക്കുന്നത് ചൂടേറിയ ദിനങ്ങൾ; മൺസൂൺ മഴയിലും കുറവുണ്ടായേക്കാം

ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്

ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്

ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

ഇന്ത്യയിൽ വരും ദിവസങ്ങളിൽ താപനില വർധിക്കുമെന്നും അതി തീവ്രമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വി​ദ​ഗ്ധരുടെ മുന്നറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരിക്ക് ശേഷം, കൂടുതൽ കഠിനമായ ദിനങ്ങളായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ സ്വാധീനത്താൽ മൺസൂൺ മഴയിലും കുറവുണ്ടായേക്കാമെന്ന് വി​ദ​ഗ്ധർ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

എന്താണ് എൽ നിനോ?

ഉപരിതലത്തിലെ സമുദ്രജലം സാധാരണയേക്കാൾ തണുത്തതായിരിക്കുമ്പോൾ ലാ നിന രൂപം കൊള്ളുന്നു. അതിനു വിപരീതമാണ് എൽ നിനോ. പസിഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ എന്നറിയപ്പെടുന്നത്. സാധാരണയായി എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ലാ നിന പ്രതിഭാസം അനുകൂലമായുമാണ് ബാധിക്കുന്നത്. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസത്തെയാണ് ലാ നിന എന്നു പറയുന്നത്. ഈ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളും ആഗോള തലത്തിൽ തന്നെ കാലാവസ്ഥായെയം മഴയുടെ രീതികളെയും സ്വാധീനിക്കുന്നവയാണ്. ‌

Also Read- സാക്കിര്‍ നായിക്കിനെ ഒമാനില്‍ നിന്ന് നാടുകടത്തിയേക്കും; ഇന്ത്യ വിലക്കേർപ്പെടുത്തിയത് എന്തിന്?

എൽ നിനോ മൺസൂണിനെ ബാധിക്കുന്നത് എങ്ങനെ?

ആഗോളതാപനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ മാറ്റിമറിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇനിയെന്ത് എന്നു പ്രവചിക്കാൻ പോലും പ്രയാസമാണ്. മൺസൂൺ തന്നെ ഓരോ വർഷവും ഓരോ തരത്തിലാണ്. കഴിഞ്ഞ സീസണിൽ സാധാരണ പെയ്യുന്നതിനേക്കാൾ മഴ പെയ്തിട്ടും ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ വരണ്ടുണങ്ങിയ അവസ്ഥയിലാണ്.

Also Read- വിഷവാതകം കൊന്ന ഭോപ്പാൽ; 1984ൽ സംഭവിച്ചതെന്ത്?

എൽ നിനോ എത്തിയപ്പോഴെല്ലാം ഇന്ത്യയിൽ മൺസൂൺ മഴ കുറഞ്ഞ ചരിത്രമാണുള്ളതെന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു. 2015-16 ലെ എൽ നിനോ തീവ്രമായ ഉഷ്ണ തരംഗങ്ങൾക്കു കാരണമായി. മഴയുടെ അളവ് കുറഞ്ഞപ്പോൾ കർഷകരും കനത്ത തിരിച്ചടി നേരിട്ടു. ഇന്ത്യയെപ്പോലുള്ള ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമായ ഒരു കാര്യമാണ്. രാജ്യത്തെ ജിഡിപിയുടെ പതിനെട്ടു ശതമാനത്തോളവും കാർഷിക മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. രാജ്യത്ത് ഒരു വർഷം പെയ്യുന്ന മഴയുടെ 70 ശതമാനവും മൺസൂൺ കാലത്തേതാണ്.

പസഫിക് സമുദ്രത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ എൽ നിനോ ഉണ്ടാകുമോ എന്നറിയാൻ ആ​ഗോള തലത്തിൽ തന്നെ ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികായാണ്. ഇതു സംബന്ധിച്ച് ശീതകാലത്തു നടത്തുന്ന പ്രവചനങ്ങൾക്ക് പൊതുവെ കൃത്യത കുറവാണെന്നും ഏപ്രിൽ അല്ലെങ്കിൽ മെയ് പകുതി എങ്കിലും ആയാലോ കൃത്യമായ ചിത്രം വ്യക്തമാകൂ എന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞരും ഈ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏപ്രിൽ രണ്ടാം ആഴ്ചയോടെ മൺസൂൺ സംബന്ധിച്ച ആദ്യ പ്രവചനം പുറത്തുവരുമെന്നും ഇവർ പറയുന്നു. വരാനിരിക്കുന്ന ആഴ്‌ചകളിൽ സ്ഥിതിഗതികൾ എങ്ങനെയാകും എന്നത് കാത്തിരുന്നു കാണണം.

First published:

Tags: Heat wave alert, Heat wave warning, Summer