• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസുകളായി സ്വീകരിക്കുന്നത് കോവിഡ് വൈറസിനെ മറികടക്കാൻ സഹായിക്കുമോ?

Explained: വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസുകളായി സ്വീകരിക്കുന്നത് കോവിഡ് വൈറസിനെ മറികടക്കാൻ സഹായിക്കുമോ?

വ്യത്യസ്ത വാക്സിനുകൾ സംയോജിപ്പിക്കുന്നത് കൂടുതൽ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുന്നതുമായ രോഗപ്രതിരോധശേഷിക്ക് കാരണമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ

News18

News18

 • Last Updated :
 • Share this:
  ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ താൻ ആദ്യമെടുത്ത കോവിഡ് വാക്സിനിൽ നിന്ന് ‌വ്യത്യസ്തമായി മറ്റൊരു വാക്സിനാണ് രണ്ടാമത്തെ ഡോസായി സ്വീകരിച്ചത്. ആദ്യത്തെ ഡോസായി അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാമത് മോഡേ‍ണ വാക്സിനാണ് ആഞ്ചല മെർക്കൽ സ്വീകരിച്ചത്. ഇതോടെ വാക്സിനുകൾ പരസ്പരം ഇടകലർത്തി എടുക്കുന്ന രീതിയെക്കുറിച്ച് വൈദ്യശാസ്ത്രം കാര്യമായി ചിന്തിക്കാൻ തുടങ്ങി.

  ഇതുവഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകുമോ അല്ലെങ്കിൽ വാക്സിനേഷന് ശേഷമുള്ള സാധാരണ ലക്ഷണങ്ങളിൽ ഇത് വ്യത്യാസം വരുത്തുമോ എന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ആൾക്കാരും ഇനിയും രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാനിരിക്കെയാണ് ഇടകലർത്തിയുള്ള വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇങ്ങനെ വാക്സിൻ സ്വീകരിക്കുന്നതിന് അംഗീകാരം നൽകിയ രാജ്യങ്ങളെക്കുറിച്ചും ഇടകലർത്തിയുള്ള വാക്സിനേഷൻ എത്രത്തോളം സുരക്ഷിതമാണെന്നും അതിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചുമുള്ള സമഗ്രമായ വിശദാംശങ്ങൾ ഇതാ..

  എന്താണ് മിക്സിംഗ് ഡോസ്?

  കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകൾ രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്ന രീതിയാണിത്. അതായത് നിങ്ങൾ ആദ്യം സ്വീകരിച്ച വാക്സിൻ ഫൈസർ ആയിരുന്നെങ്കിൽ രണ്ടാമത്തേത് മോഡേണ എടുക്കാമെന്നർത്ഥം. നിങ്ങൾ ആദ്യത്തെ ഡോസ് അസ്ട്രാസെനെക്കയും രണ്ടാമത്തെ ഡോസ് മോഡേണയും തിരഞ്ഞെടുക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

  വ്യത്യസ്ത വാക്സിനുകൾ സംയോജിപ്പിക്കുന്നത് കൂടുതൽ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുന്നതുമായ രോഗപ്രതിരോധശേഷിക്ക് കാരണമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഈ രീതിയിലൂടെ ഡെൽറ്റാ പ്ലസ് പോലുള്ള വിവിധ വകഭേദങ്ങളിൽ നിന്ന് ആളുകൾക്ക് മികച്ച സംരക്ഷണം നൽകാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

  ലോകമെമ്പാടുമുള്ള കോവിഡ് -19 വാക്സിനുകളുടെ കുറവ് കണക്കിലെടുക്കുമ്പോൾ വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നതു വഴി വാക്സിന്റെ നിർമ്മാണം, സംഭരണം എന്നിവയുടെ കാര്യത്തിലും ഏറെ ആശ്വാസകരമാണ്. രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ഇടകലർത്തി ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ ആളുകൾക്ക് ആശങ്കയില്ലാതെ ലഭ്യമായ ഏതു കുത്തിവയ്പ്പും സ്വീകരിക്കാൻ അവസരമൊരുങ്ങും.

  ജൈവിക ഫലങ്ങൾ എന്തൊക്കെ?

  നിങ്ങളുടെ രോഗപ്രതിരോധ ശേഷി വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ ആശ്രയിച്ചിരിക്കുന്നതിനാൽ, വാക്സിൻ സ്വീകരിക്കുന്നതിലൂടെ സ്പൈക്ക് പ്രോട്ടീന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരീരം ഭാവിയിലെ അണുബാധയെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിബോഡികളുടെ ഒരു നിര തന്നെ സൃഷ്ടിക്കും. ആന്റിബോഡികളുടെ ശ്രേണി മികച്ച പരിരക്ഷ നിങ്ങൾക്ക് നൽകുകയും സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങളുള്ള വകഭേദങ്ങളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വാക്സിൻ സ്വീകരിക്കുന്നത് വഴി വ്യക്തികളുടെ രോഗപ്രതിരോധ ശേഷി ബാഹ്യ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയുകയും അതിനെതിരെ ആന്റിബോഡികൾ നിർമ്മിക്കുകയും ചെയ്യുന്നു.

  ഇതുവരെയുള്ള ലഭ്യമായ പരിമിതമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, ഫൈസർ കുത്തിവെപ്പിന് ശേഷമുള്ള ഒരു അസ്ട്രാസെനെക്ക കുത്തിവെപ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നാണ്‌. വേദനയും ക്ഷീണവും ഉണ്ടാകുന്നതുപോലുള്ള താൽക്കാലിക പാർശ്വഫലങ്ങൾ ഉയർന്ന തോതിൽ ഈ കുത്തിവെപ്പ് എടുക്കുന്നവരിൽ കാണപ്പെടുന്നുണ്ട്.

  ജനങ്ങളുടെ ആശങ്കകൾ എന്തൊക്കെ?

  വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതിനെക്കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഈ സമീപനത്തിന് മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന്റെ ക്രമം പോലും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കോവാക്സിന് മുൻപ് കോവിഷീൽഡ് നൽകുന്നത് മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നതിന് കാരണമാകുമോയെന്ന് ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്.

  കോവിഡ് -19 വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതു പരിശോധിക്കുന്ന 'കോയലേഷൻ ഫോർ എപ്പിഡെമിക് പ്രിപ്പയേഡ്നെസ്സ് ഇന്നൊവേഷൻസ്' പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ചില സങ്കീർണതകൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഈ വാക്സിനുകളുടെ സംഭരണ കാലാവധി, അവയുടെ കയറ്റുമതി, സംഭരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പാർശ്വഫലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചില വാക്സിനുകൾക്ക് കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം, അല്ലെങ്കിൽ പ്രത്യേക അസുഖങ്ങളുള്ള ആളുകളിൽ ഇവ പ്രവർത്തിക്കുകയില്ല എന്ന പോരായ്മയും ഉണ്ട്.

  കോം കോവ് ട്രയൽ‌സ് പോലുള്ള പഠനങ്ങൾ‌ കാണിക്കുന്നത്, ഫൈസർ വാക്സിനുകളുമായുള്ള അസ്ട്രാസെനെക്ക പോലുള്ള ചില സംയുക്ത കുത്തിവയ്പ്പുകൾ പാർശ്വഫലങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്നാണ്.

  രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിനെപ്പറ്റി ശാസ്ത്രജ്ഞരുടെ അഭിപ്രായം?
  ലോകമെമ്പാടുമുള്ള ഗവൺമെന്റുകളും ഫാർമ കമ്പനികളും കൂടുതൽ പകർച്ചവ്യാധി വൈറസ് വകഭേദങ്ങൾ ലക്ഷ്യമാക്കി ബൂസ്റ്റർ കുത്തിവയ്പ്പുകൾക്ക് തയ്യാറാക്കുമ്പോൾ സംയുക്ത കുത്തിവയ്പ്പുകൾ ഉപയോഗിക്കുന്നത് വൈവിധ്യമാർന്ന പ്രൈം-ബൂസ്റ്റ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ രാജ്യങ്ങൾക്ക് വലിയ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

  “വ്യത്യസ്തമായ വാക്സിനുകൾ സ്വീകരിക്കുന്നത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ” സ്വാമിനാഥൻ അടുത്തിടെ നടന്ന ഒരു സൂം അഭിമുഖത്തിൽ പറഞ്ഞു. ഒരു വാക്സിൻ ഉപയോഗിച്ച് ആളുകൾക്ക് ഒന്നാമത്തെ ഡോസ് കുത്തിവയ്പ് നൽകിയ രാജ്യങ്ങൾക്ക് ഇത് നല്ലൊരു അവസരമാണൊരുക്കുന്നതെന്നും ഇപ്പോൾ അവരെല്ലാം തന്നെ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നതിനാൽ മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാമത്തെ ഡോസായി ഉപയോഗിക്കാമെന്നത് വളരെ നല്ല കാര്യമാണെന്നും" സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

  വാക്സിൻ ഇടകലർത്തി സ്വീകരിക്കുന്നത് ചില വ്യക്തികൾക്ക് കൂടുതൽ പ്രതിരോധശേഷിയും ചിലർക്ക് ചെറിയ പാർശ്വഫലങ്ങളും നൽകുമെന്ന് ഫിലാഡെൽഫിയയിലെ കുട്ടികളുടെ ആശുപത്രിയിലെ വാക്സിൻ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ പോൾ ഓഫിറ്റ് പറഞ്ഞു. ഒരു രോഗപ്രതിരോധ കുത്തിവയ്പ്പിന്റെ അടിസ്ഥാന ലക്ഷ്യം ആശുപത്രിയിലെ പ്രവേശനം, ഐസിയു പ്രവേശനം, മരണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുക എന്നതാണ്.

  വ്യത്യസ്ത വാക്സിൻ ഇടകലർത്തി നൽകുന്നതിലെ ആഗോള നിലപാട് എന്താണ്?

  ജൂൺ 1 ന് റിപ്പോർട്ട് ചെയ്ത സിബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച് അസ്ട്രാസെനെക്ക വാക്സിന്റെ ആദ്യ ഡോസും ഫൈസറിന്റെയോ മോഡേണ വാക്സിനിന്റെയോ രണ്ടാമത്തെ ഡോസും ഇടകലർത്തി നൽകാൻ കാനഡ ശുപാർശ ചെയ്യുന്നുണ്ട്. ഫൈസറിന്റെയോ മോഡേണ വാക്സിനുകളുടെയോ ആദ്യ ഡോസ് കുത്തിവയ്പുകൾ എടുക്കുന്നവരോട് അതിന്റെ തന്നെ രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് സ്വീകരിക്കാനുമാണ് രാജ്യത്തെ ദേശീയ ഉപദേശക സമിതിയുടെ നിർദ്ദേശം.

  55 വയസ്സിന് താഴെയുള്ള ആളുകൾക്ക് ആദ്യം അസ്ട്രാസെനെക്ക കുത്തിവയ്ക്കണമെന്നും മെസ്സഞ്ചർ ആർ‌എൻ‌എ വാക്സിൻ ഉപയോഗിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിക്കണമെന്നും ഫ്രാൻസിന്റെ ഉന്നതതല ആരോഗ്യ ഉപദേശക സമിതി ഏപ്രിൽ മാസത്തിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ പരീക്ഷണങ്ങളിൽ രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ഇടകലർത്തി (ഡോസ്-മിക്സിംഗ് ) നൽകുന്നത് ഇതുവരെ വിലയിരുത്തിയിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്കൽ കമ്മിറ്റി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് അസ്ട്രാസെനെക്കയും സ്പുട്നിക് വി വാക്സിനുകളും സംയോജിപ്പിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന രാജ്യങ്ങളിൽ റഷ്യ അവയ്ക്കുള്ള അംഗീകാരം തൽക്കാലം നിർത്തിവച്ചിട്ടുണ്ടെന്ന് മെയ് 28 ന് അസ്‌ട്രാസെനെക്ക ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

  ഫൈസറും മറ്റ് വാക്സിനുകളും അസ്ട്രാസെനെക്ക ഡോസുകളുമായി ഇടകലർത്തി നൽകുന്നതിന്റെ ട്രയൽ ഉടൻ നടത്തുമെന്ന് മെയ് 20ന് സൗത്ത് കൊറിയയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റുകളും ബഹ്‌റൈനും ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ചെടുത്ത വാക്‌സിൻ ഉപയോഗിച്ച് തുടക്കത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകിയവർക്ക് ഒരു ബൂസ്റ്റർ കുത്തിവയ്പ്പായി ഫൈസർ/ബയോൺടെക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

  ആദ്യത്തെ വാക്സിൻ സ്റ്റോക്കില്ലത്തതുപോലുള്ള വളരെ അപൂർവമായ സന്ദർഭങ്ങളിൽ ആളുകൾക്ക് രണ്ടാമത്തെ ഡോസ്, മറ്റൊരു വാക്സിൻ അനുവദിക്കുമെന്ന് ജനുവരിയിൽ ബ്രിട്ടൻ പറഞ്ഞിരുന്നു. ഫൈസറിന്റെ ആദ്യവാക്സിനും തുടർന്ന് അസ്ട്രാസെനെക്കയുടെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ തിരിച്ചും ലഭിച്ച ആളുകൾക്ക് ഒരേ തരത്തിലുള്ള രണ്ട് ഡോസുകളും ലഭിച്ചവരേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങൾ റിപ്പോർട്ടു ചെയ്യാൻ സാധ്യതയുണ്ടെന്ന് മെയ് 12 ന് പുറത്തിറക്കിയ ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.

  “അസാധാരണമായ സാഹചര്യങ്ങളിൽ” രണ്ട് ഷോട്ടുകൾക്കിടയിൽ കുറഞ്ഞത് 28 ദിവസമെങ്കിലും ഇടവേളകളുള്ള ഫൈസർ / ബയോടെക്, മോഡേണ കുത്തിവെയ്പ്പുകൾ ഇടകലർത്തി നൽകാൻ അനുവദിച്ചുകൊണ്ട് ജനുവരിയിൽ, അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വാക്സിൻ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതായി സിഎൻ‌ബി‌സി റിപ്പോർട്ട് ചെയ്തു.

  രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ മുമ്പ് എപ്പോഴെങ്കിലും ഇടകലർത്തിയിട്ടുണ്ടോ?

  രോഗ പ്രതിരോധ കുത്തിവെപ്പുകൾ ഇടകലർത്തി നൽകുന്ന പതിവ് പതിറ്റാണ്ടുകളായി പരീക്ഷിക്കപ്പെടുന്ന കാര്യമാണ്. പ്രത്യേകിച്ച് എബോള പോലുള്ള വൈറസുകൾക്കെതിരായ രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ഇതിനുമുമ്പും ഇടകലർത്തി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക കോമ്പിനേഷനുകളും തുടക്കത്തിൽ ഒരേ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രോഗ പ്രതിരോധ കുത്തിവെയ്പ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ, റോട്ടവൈറസ് രോഗ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ അവ ഇടകലർത്തുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
  Published by:Anuraj GR
  First published: