Aadhaar | ആധാർ കാർഡ് ഉടമകൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; പട്ടിക പുറത്തിറക്കി UIDAI
- Published by:Amal Surendran
- news18-malayalam
Last Updated:
യുഐഡിഎഐ നിർദ്ദേശ പ്രകാരം ആധാറുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയാണ്.
ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകളിൽ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് ആധാർ (Aadhaar). യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന 12 അക്ക ആധാർ നമ്പർ ഒരു ഇന്ത്യൻ പൗരന് കൈവശം വയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും മറ്റും ആധാർ ദുരുപയോഗം ചെയ്യാനുമാകും. ഇതിനെത്തുടർന്ന് ആധാർ നൽകുന്ന അതോറിറ്റിയായ യുഐഡിഎഐ (UIDAI) അടുത്തിടെ ആധാറുമായി ബന്ധപ്പെട്ട് ഒരാൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു.
പൊതുജനങ്ങൾക്കിടയിൽ ആധാറിന്റെ ഉപയോഗത്തെക്കുറിച്ച് ധാരാളം മിഥ്യാ ധാരണകൾ നിലനിൽക്കുന്നുണ്ട്. യുഐഡിഎഐ നിർദ്ദേശ പ്രകാരം ആധാറുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയാണ്.
ചെയ്യേണ്ടത്:
1. ആധാർ നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയാണ് എന്നാണ് യുഐഡിഎ പറയുന്നത് .നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ കാർഡ് ഉപയോഗിക്കാം.
2. മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ പങ്കിടുമ്പോൾ നിങ്ങൾ പുലർത്തുന്ന തുല്യമായ ജാഗ്രത ആധാർ പങ്കിടുമ്പോഴും പാലിക്കുക.
advertisement
3. ആധാർ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ സമ്മതം വാങ്ങാൻ ബാധ്യസ്ഥരാണ്. ദയവായി അത് നിർബന്ധമായും ശ്രദ്ധിക്കുക.
4.നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ താൽപ്പര്യമില്ലാത്തിടത്തെല്ലാം UIDAI വെർച്വൽ ഐഡന്റിഫയർ (VID) സൃഷ്ടിക്കുന്നതിനുള്ള സൗകര്യം നൽകുന്നുണ്ട്. നിങ്ങൾക്ക് എളുപ്പത്തിൽ വിഐഡി ജനറേറ്റ് ചെയ്യാനും നിങ്ങളുടെ ആധാർ നമ്പറിന് പകരം വിശ്വാസയോഗ്യമായി ഉപയോഗിക്കാനും കഴിയും. കൂടാതെ ആ കലണ്ടർ ദിവസം അവസാനിച്ചതിന് ശേഷം ഈ വിഐഡി മാറ്റാവുന്നതാണ്.
5. ഇ മെയിൽ വഴിയായിരിക്കും എല്ലാ വിവരങ്ങളും UIDAI അറിയിക്കുക. അതിനാൽ, നിങ്ങളുടെ ഇമെയിൽ ഐഡി ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിക്കുമ്പോഴെല്ലാം നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
advertisement
6. ഒടിപി അടിസ്ഥാനമാക്കിയുള്ള ആധാർ നിർണയിക്കുന്നതിലൂടെ നിരവധി സേവനങ്ങൾ ലഭിക്കും. അതിനാൽ, നിങ്ങളുടെ മൊബൈൽ നമ്പർ എപ്പോഴും ആധാറുമായി അപ്ഡേറ്റ് ചെയ്യുക.
7.ആധാർ ലോക്കിംഗിനും ബയോമെട്രിക് ലോക്കിംഗിനും യുഐഡിഎഐ സൗകര്യം നൽകുന്നു. ഒരു നിശ്ചിത സമയത്തേക്ക് നിങ്ങൾ ആധാർ ഉപയോഗിക്കുന്നില്ലെങ്കിൽ അത്തരം സമയത്തേക്ക് നിങ്ങളുടെ ആധാറോ ബയോമെട്രിക്സോ ലോക്ക് ചെയ്യാം. ആവശ്യാനുസരണം അത് അൺലോക്ക് ചെയ്യാവുന്നതാണ്.
8. നിങ്ങളുടെ ആധാർ ഏതെങ്കിലും തരത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് സംശയം തോന്നിയാലോ ആധാറുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സംശയങ്ങൾ ഉണ്ടായാലോ 24×7 ലഭ്യമായ ടോൾ-ഫ്രീ ഹെൽപ്പ്‌ലൈൻ ആയ 1947-ൽ UIDAl-നെ ബന്ധപ്പെടുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ ചെയ്യുക.
advertisement
9. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ആധാർ ഉടമകൾ യുഐഡിഎഐയുടെ സോഷ്യൽ മീഡിയ ചാനലുകൾ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, കൂ) സന്ദർശിക്കണമെന്നും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെയ്യാൻ പാടില്ലാത്തത്:
1. നിങ്ങളുടെ ആധാർ കാർഡ്/ആധാർ പിവിസി കാർഡ്, ആധാറിന്റെ കോപ്പി എന്നിവ ശ്രദ്ധിയില്ലാതെ ഉപേക്ഷിക്കരുത്.
2. സോഷ്യൽ മീഡിയയിലും (ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായവ) മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലും നിങ്ങളുടെ ആധാർ പരസ്യമായി പങ്കിടരുത്.
3. നിങ്ങളുടെ ആധാർ OTP ഏതെങ്കിലും അനധികൃത സ്ഥാപനത്തോട് വെളിപ്പെടുത്തരുത്.
advertisement
4. നിങ്ങളുടെ എം-ആധാർ PIN ആരുമായും പങ്കിടരുത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2022 9:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Aadhaar | ആധാർ കാർഡ് ഉടമകൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; പട്ടിക പുറത്തിറക്കി UIDAI