• HOME
 • »
 • NEWS
 • »
 • explained
 • »
 • NASA ഡാർട്ട് ദൗത്യത്തിന് ഉപയോ​ഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റ് ഏത്? ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്ന് രക്ഷിക്കുന്നതെങ്ങനെ?

NASA ഡാർട്ട് ദൗത്യത്തിന് ഉപയോ​ഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റ് ഏത്? ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്ന് രക്ഷിക്കുന്നതെങ്ങനെ?

ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹം കണ്ടെത്തിയാൽ ഈ പരീക്ഷണം ഏറെ ​ഗുണകരമാകും.

 • Share this:
  ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ വർഷങ്ങളായി, ഭൂമിയ്ക്ക് നേരെ നീങ്ങുന്ന ഛിന്നഗ്രഹത്തിൻ്റെ പാതയെ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. നാസ ഒരു ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റുന്നതിനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യും. ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹം കണ്ടെത്തിയാൽ ഈ പരീക്ഷണം ഏറെ ​ഗുണകരമാകും.

  ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച് അവയെ സ്പേസിലേക്ക് വഴിതിരിച്ചുവിടുന്ന സംവിധാനമായ ഡാർട്ട് എഞ്ചിനീയർമാരും ശാസ്ത്രജ്ഞരുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് നാസ ഉറ്റുനോക്കുന്നത്.

  ഡാർട്ട് എന്നാൽ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഒരു ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കളെ സ്ഥാപിച്ച് അതിന്റെ ഗതി മാറ്റാൻ കഴിയുമോ എന്നറിയാനുള്ള ഒരു ബഹിരാകാശ ദൗത്യമാണിത്.

  നാസയുടെ ഈ ആഴ്ച നടത്താനിരിക്കുന്ന ഡാർട്ട് ദൗത്യം എന്താണ്?
  നാസ തിങ്കളാഴ്ച നടത്താനിരിക്കുന്ന ദൗത്യം ഡിമോർഫോസ് എന്ന ചെറിയ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ്. 65803 ഡിഡിമോസ് എന്ന വലിയ ​ഗ്രഹത്തെ പരിക്രമണം ചെയ്ത് ബൈനറി സിസ്റ്റം രൂപപ്പെടുത്തുന്ന ചെറിയ ഛിന്നഗ്രഹമാണ് ഡിമോർഫോസ്
  ഡിമോർഫോസിനെ മന്ദഗതിയിലാക്കി ഡിഡിമോസിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ മാറ്റം വരുത്തുന്ന ഒരു കൂട്ടിയിടിയാണ് ഡാർട്ട് ഉദ്ദേശിക്കുന്നത്.

  ഈ ദൗത്യത്തിനായി ഏത് ബഹിരാകാശ വാഹനമാണ് ഉപയോഗിക്കുന്നത്?
  ഈ ദൗത്യത്തിനായി ഉപയോഗിക്കുന്ന ബഹിരാകാശ പേടകം 600 കിലോയിൽ കൂടുതലുള്ളതാണ്. സാധാരണയായി ഒരു ബഹിരാകാശ പേടകത്തിൽ കണ്ടേക്കാവുന്ന ഉപകരണങ്ങൾ ഇതിൽ ഉണ്ടാകില്ല. അതിന്റെ സോളാർ പാനലുകളിൽ നിലവിലുള്ള ബഹിരാകാശ അധിഷ്‌ഠിത ഹാർഡ്‌വെയറിന്റെ അതേ അളവിൽ ഊർജം ഉൽപ്പാദിപ്പിക്കുന്ന ഒരു പരീക്ഷണാത്മക സോളാർ സെൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രധാന ട്രാൻസ്മിറ്ററിൽ ഒരു പുതിയ ആന്റിന കോൺഫിഗറേഷനും പരീക്ഷിച്ചിട്ടുണ്ട്.

  ഡാർട്ട് ബഹിരാകാശ പേടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഒരു ക്യാമറയാണ്. ഡിഡിമോസ് റെക്കോണൈസൻസും ഒപ്റ്റിക്കൽ നാവിഗേഷനുള്ള ആസ്റ്ററോയിഡ് ക്യാമറയോ 2,560×2,160-പിക്സൽ ക്യാമറയായ ഡ്രാക്കയോ (DRACO) ആവുമത്. ഓരോ സെക്കൻഡിലും ഒരു ചിത്രം ഭൂമിയിലേക്ക് അയക്കാൻ ഡ്രാക്കോയ്ക്കും ട്രാൻസ്മിഷൻ ഹാർഡ്‌വെയറിനും കഴിയും.

  ഡാർട്ട് ദൗത്യം വികസിപ്പിക്കുന്നത് എങ്ങനെ?
  ഡിമോർഫോസിൻ്റെ അടുത്തെത്തുമ്പോൾ ഡാർട്ട് ഒരു നിശ്ചിത അകലം പാലിക്കും. സ്മാർട്ട് നവ് (സ്മാൾ-ബോഡി മാനുവറിംഗ് ഓട്ടോണമസ് റിയൽ-ടൈം നാവിഗേഷൻ) എന്ന ഓൺ-ബോർഡ് നാവിഗേഷൻ സംവിധാനമാണ് അവസാന ഘട്ടത്തിൽ ഛിന്നഗ്രഹത്തെ ഉന്നം വച്ച് സമീപിക്കുന്നത്.

  ഡാർട്ട് ബഹിരാകാശ പേടകം ഡിമോർഫോസിനോട് അടുത്തുകഴിഞ്ഞാൽ, സ്‌മാർട്ട് നവ് ഡിഡിമോസിനെ ട്രാക്ക് ചെയ്യുകയും ഡിമോർഫോസുമായി കൂട്ടിയിടിക്കുന്നതിന് ഏകദേശം 50 മിനിറ്റ് മുമ്പ് വരെ നാവിഗേഷനായി ഉപയോഗിക്കുകയും ചെയ്യും. കൂട്ടിയിടിക്കുന്നതിന് 2.5 മിനിറ്റ് മുമ്പ് വരെ ഡാർട്ട് ബഹിരാകാശ പേടകം അതിന്റെ ഉള്ളിലെ അയോൺ എഞ്ചിനുകൾ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. എന്നാൽ കൂട്ടിയിടിക്കുന്നതിന് 2.5 മിനിറ്റ് മുമ്പ്, അയോൺ എഞ്ചിൻ ഓഫാക്കും. തുടർന്ന് സെക്കൻഡിൽ 6 കിലോമീറ്റർ വേഗതയിൽ ഡാർട്ട് കൂട്ടിയിടിക്കും. സമയത്ത് ഡ്രാക്കോ ചിത്രങ്ങൾ പൂർണ്ണമായും ഒപ്പിയെടുക്കും. എന്നാൽ കൂട്ടിയിടി സമയത്ത് ഡ്രാക്കോയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടും.

  ചിത്രങ്ങൾ ലഭിക്കുന്നത് നിൽക്കുകയോ സംപ്രേക്ഷണം നിലയ്ക്കുകയോ ചെയ്താൽ കൂട്ടിയിടി വിജയിച്ചതായി മനസ്സിലാക്കാം. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി നിർമ്മിച്ച ലിസിയ ക്യൂവ് (LICIACube) എന്ന ചെറിയ ക്രാഫ്റ്റും ഡാർട്ടിന് ഒപ്പമുണ്ട്. ഇത് സെപ്തംബർ ആദ്യം ഡാർട്ടിൽ നിന്ന് പുറത്തിറങ്ങി. ലിസിയ ക്യൂവ് (LICIACube)ന് രണ്ട് ക്യാമറകളുണ്ട്. അതിലൊന്ന് ആർജിറ്റി കളർ ഫിൽട്ടറുകൾ വഹിക്കുന്നതാണ്. കൂട്ടിയിടിൽ പുറന്തള്ളപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ ചിത്രങ്ങൾ ഇത് പകർത്തും.

  എന്നാലും, ദൗത്യം വിജയിച്ചോ ഇല്ലയോ എന്നറിയാൻ നാസയ്ക്ക് മാസങ്ങൾ എടുത്തേക്കും. ഡിമോർഫോസിന്റെ ഭ്രമണപഥം വിജയകരമായി പരിഷ്കരിച്ചുവെന്ന് ഉറപ്പിക്കാനാണ് ഈ സമയം.

  ദൗത്യം വിജയിച്ചാൽ എന്താണ് സംഭവിക്കുക?
  ദൗത്യം വിജയകരമാണെങ്കിൽ, ഭൂമിയിലേക്ക് വരുന്ന വലിപ്പമേറിയ ഛിന്നഗ്രഹങ്ങളിലേക്ക് ഡാർട്ട് ബഹിരാകാശവാഹനങ്ങളും മൊഡ്യൂളുകളും വിക്ഷേപിക്കാമെന്നാണ് നാസ കണക്ക് കൂട്ടുന്നത്.

  ‍‍ഡാർട്ട് ബഹിരാകാശ പേടകങ്ങൾ കുറഞ്ഞത് 10 വർഷമോ അതിലധികമോ മുമ്പേ വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. അത് അപകടസാധ്യത കുറഞ്ഞ ഭ്രമണപഥത്തിലേക്ക് ഛിന്നഗ്രഹങ്ങൾക്ക് മാറാൻ സമയം നൽകും. ഇത് നാസയുടെ പ്ലാനറ്ററി ഡിഫൻസ് പ്രോഗ്രാമുകളുടെ ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും.

  ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വിധത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 18,000 ഛിന്നഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏതാനും ലക്ഷം വർഷങ്ങൾക്കുള്ളിൽ ഇവയെല്ലാം ഭൂമിയിൽ പതിക്കും. ഏതാനും മീറ്റർ മുതൽ കിലോമീറ്ററുകൾ വരെ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 70 കിലോഗ്രാമിൽ കുറവ് പിണ്ഡമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽ ഭൂമിയിൽ പതിക്കുന്നതിനുമുമ്പ് പൂർണമായി കത്തിച്ചാമ്പലാകും. എന്നാൽ, 70 കിലോഗ്രാമിൽ കൂടുതലുള്ളവ കത്തിത്തീരാതെ ഭൂമിയിൽ പതിക്കുക തന്നെ ചെയ്യും. അതുണ്ടാക്കുന്ന ജീവഹാനിയും പ്രകൃതിദുരന്തങ്ങളും നാശനഷ്ടവും പ്രവചനാതീതമായിരിക്കും.
  Published by:Jayesh Krishnan
  First published: