Explained: എന്താണ് നെറ്റ് സീറോ ടാർഗറ്റ്? ഇന്ത്യ എതിർക്കാൻ കാരണമെന്ത്?

Last Updated:

കാർബൺ ന്യൂട്രാലിറ്റി എന്നും വിശേഷിപ്പിക്കാവുന്ന നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാർബൺ എമിഷൻ പൂർണമായും അവസാനിപ്പിക്കും എന്നല്ല അർത്ഥമാക്കുന്നത്.

യു എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറിഇന്ത്യയിൽ ത്രിദിനസന്ദർശനം നടത്തുകയാണ്. ഡൊണാൾഡ് ട്രമ്പിന്റെ ഭരണകാലയളവിൽ നിർത്തിവെച്ചിരുന്ന, കാലാവസ്ഥാ മാറ്റം സംബന്ധിച്ച പദ്ധതികളിലെഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വീണ്ടെടുക്കുക എന്നതാണ് ജോൺ കെറിയുടെഔദ്യോഗിക സന്ദർശനത്തിന്റെ ലക്ഷ്യം. ഏപ്രിൽ 22-23 തീയതികളിലായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത വിർച്വൽ ക്ലൈമറ്റ് ലീഡേഴ്‌സ്സമ്മിറ്റിന് മുന്നോടിയായാണ് യു എസ് പ്രതിനിധിയുടെഇന്ത്യ സന്ദർശനം. പ്രസ്തുത ഉച്ചകോടിയിൽ ക്ഷണിക്കപ്പെട്ടവരിൽ ഇന്ത്യയും ഉൾപ്പെടുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം കാലാവസ്ഥാ മാറ്റത്തെസംബന്ധിച്ച് ബൈഡൻ നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഇടപെടലാണ് ഇത്.
കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടിയുള്ള ആഗോള മുന്നേറ്റത്തിന്റെ നേതൃസ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെഭാഗമായി, 2050-ഓടെ നെറ്റ് സീറോ എമിഷൻ ടാർഗറ്റ് കൈവരിക്കാൻ യു എസ് സ്വയം സന്നദ്ധമായിരംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു കെയും ഫ്രാൻസും ഉൾപ്പെടെയുള്ള മറ്റു ചില രാജ്യങ്ങളിൽ ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോഴേക്കും നെറ്റ് സീറോ എമിഷൻ ടാർഗറ്റ് കൈവരിക്കാൻ ഉതകുന്ന നിയമങ്ങൾ ഇതിനകം പാസാക്കി കഴിഞ്ഞിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ യൂറോപ്പ് മുഴുവൻ ബാധകമായ നിയമ നിർമാണത്തിനായി ശ്രമിക്കുകയാണ്. കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇതിനകം നെറ്റ് സീറോ എമിഷനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ സ്വയം സന്നദ്ധരാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തിട്ടുണ്ട്. 2060 ആവുമ്പോഴേക്കും നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കുമെന്ന് ചൈനയും ഉറപ്പ് നൽകുന്നു.
advertisement
നെറ്റ് സീറോ ടാർഗറ്റ്
കാർബൺ ന്യൂട്രാലിറ്റി എന്നും വിശേഷിപ്പിക്കാവുന്ന നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാർബൺ എമിഷൻ പൂർണമായും അവസാനിപ്പിക്കും എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, ഒരു രാജ്യത്തിൻറെ കാർബൺ എമിഷന്റെആഘാതം നികത്തുന്നരീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹവാതകങ്ങളുടെആഗിരണമോ നീക്കം ചെയ്യലോസാധ്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ എന്നതിലൂടെഉദ്ദേശിക്കുന്നത്. ഹരിതഗൃഹവാതകങ്ങൾ ആഗിരണംചെയ്യാൻ കൂടുതൽ വനങ്ങൾ സൃഷ്ടിക്കുന്നതിലൂടെയൊക്കെ കഴിയും. എന്നാൽ, അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ നീക്കം ചെയ്യാൻ കാർബൺ ക്യാപ്ചറിനും സ്റ്റോറേജിനുമായി ഭാവി സാങ്കേതിക വിദ്യകൾ ആവശ്യമായി വരും.
advertisement
ഇന്ത്യയുടെ എതിർപ്പ്
ഇന്ത്യ മാത്രമാണ് നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തെ എതിർക്കുന്ന രാജ്യം. ഈ ലക്ഷ്യത്തിന്വേണ്ടിയുള്ള പ്രവർത്തനം ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ളത് ഇന്ത്യയെയാണ്എന്നതാണ് അതിന് കാരണം. ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായി അടുത്ത ദശകങ്ങളിൽ വലിയ സാമ്പത്തിക വളർച്ച ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യയിൽ കാർബൺ എമിഷൻ വൻതോതിൽ ഉയരാൻ സാധ്യതയുണ്ട്. ഈ ഉയർന്ന എമിഷൻ നിരക്കിനെ നികത്താൻ വനവൽക്കരണത്തിലൂടെ കഴിയില്ല. കാർബൺ നീക്കം ചെയ്യാനുള്ള നിലവിലെ സാങ്കേതികവിദ്യകൾ പൂർണമായി വികസിച്ചിട്ടില്ലാത്തതും വലിയ സാമ്പത്തിക ചെലവ് ഉള്ളവയുമാണ്.
advertisement
വികസിത രാജ്യങ്ങൾ ഒരിക്കലും കാലാവസ്ഥാ സംരക്ഷണം സംബന്ധിച്ച അവരുടെ മുൻകാല വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല എന്ന വാദവും ഇന്ത്യ ആവർത്തിക്കുന്നു. പാരീസ് കരാറിന് മുന്നോടിയായുള്ള ക്യോട്ടോ പ്രോട്ടോക്കോൾ ലക്ഷ്യം വെച്ച എമിഷൻ ടാർഗറ്റുകൾ ഒന്നും കൈവരിക്കാൻ പ്രധാന രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നും ഇന്ത്യ വാദിക്കുന്നു. നേരത്തെ ലക്‌ഷ്യംവെച്ചതുംഎന്നാൽ പൂർത്തീകരിക്കാത്തതുമായ വാഗ്ദാനങ്ങൾക്ക് പരിഹാരമായി വികസിത രാജ്യങ്ങൾ കൂടുതൽ ശക്തമായ കാലാവസ്ഥാ നടപടികൾ സ്വീകരിക്കുകയാണ്വേണ്ടത് എന്ന നിലപാടിലാണ് ഇന്ത്യ. 2050 അല്ലെങ്കിൽ 2060 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ലെങ്കിലും മുൻകൂട്ടി അതിന് വേണ്ടി പ്രതിജ്ഞാബദ്ധരാകാൻ കഴിയില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എന്താണ് നെറ്റ് സീറോ ടാർഗറ്റ്? ഇന്ത്യ എതിർക്കാൻ കാരണമെന്ത്?
Next Article
advertisement
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

View All
advertisement