കോളറക്കാലത്ത് കോടിക്കണക്കിന് ജീവൻ രക്ഷിച്ച ഒ.ആർ.എസിന്റെ പിതാവ് ദിലീപ് മഹലനാബിസ് വിടവാങ്ങി

Last Updated:

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായാണ് ഡോ. ദിലീപിന്റെ കണ്ടെത്തൽ വിശേഷിപ്പിക്കപ്പെടുന്നത്

കോളറക്കാലത്ത് കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഡോ. ദിലീപ് മഹലനാബിസ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.
കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളെയാണ് ഒ.ആർ.എസ് വികസിപ്പിച്ചതിലൂടെ ദിലീപ് മഹലനാബിസ് രക്ഷിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായാണ് ഡോ. ദിലീപിന്റെ കണ്ടെത്തൽ വിശേഷിപ്പിക്കപ്പെടുന്നത്.
ശിശുരോഗ വിദഗ്ധനായി പരിശീലനം നേടിയ മഹലനാബിസ് 1966-ൽ കൊൽക്കത്തയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആന്റ് ട്രെയിനിംഗിൽ ഡോക്ടർമാരായ ഡേവിഡ് ആർ നളിൻ, റിച്ചാർഡ് എ കാഷ് എന്നിവരോടൊപ്പം ORT-യിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് പൊതുജനാരോഗ്യത്തിലേക്ക് കടക്കുന്നത്. ഈ സംഘമാണ് ഒ.ആർ.എസ് വികസിപ്പിച്ചെടുക്കുന്നത്.
advertisement
ORT രൂപീകരിക്കുന്നതിനും ജനകീയമാക്കുന്നതിനും മഹലനാബിസിന്റെ സംഭാവന വളരെ വലുതാണ്. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് കോളറ പകർച്ചവ്യാധിയുടെ മരണനിരക്ക് കുറയ്ക്കാൻ പ്രവർത്തിച്ചതിനെത്തുടർന്ന് ORS-ന് ആഗോള സ്വീകാര്യത ലഭിച്ചു-ICMR-NICED ഡയറക്ടർ ശാന്താ ദത്ത പറഞ്ഞു.
advertisement
യുദ്ധം മൂലം ബംഗാളിലെ അതിർത്തി ജില്ലകളിൽ 10 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ബോങ്കോണിലെ അഭയാർത്ഥി ക്യാമ്പിൽ കോളറ പകർച്ചവ്യാധിയെ തുടർന്ന് ഇൻട്രാവണസ് ദ്രാവകത്തിന്റെ സ്റ്റോക്ക് തീർന്നു. ഇതോടെയാണ് ഡോക്ടർ ദിലീപ് ക്യാമ്പുകളിൽ ഒ.ആർ.എസ് വിതരണം ചെയ്തു. ചികിത്സയ്ക്കായി ORS ശുപാർശ ചെയ്യപ്പെടുന്നതിന് മുമ്പേ ആയിരുന്നു ഇത്.
അദ്ദേഹത്തിന്റെ തീരുമാനം ആദ്യഘട്ടത്തിൽ സംശയം ഉയർത്തിയിരുന്നെങ്കിലും അഭയാർത്ഥി ക്യാമ്പുകളിലെ രോഗികൾക്കിടയിൽ മരണനിരക്ക് 30% ൽ നിന്ന് 3% ആയി കുറഞ്ഞു. ഈ നേട്ടം അദ്ദേഹത്തിന്റെ വിമർശകരെ നിശബ്ദരാക്കുകയും ലളിതവും ചെലവുകുറഞ്ഞതുമായ ORS-ന് സ്വീകാര്യത ലഭിക്കുകയും ചെയ്തു. പിന്നീട്, ഇത് ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറി.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോളറക്കാലത്ത് കോടിക്കണക്കിന് ജീവൻ രക്ഷിച്ച ഒ.ആർ.എസിന്റെ പിതാവ് ദിലീപ് മഹലനാബിസ് വിടവാങ്ങി
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement