കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ നീട്ടി; KFC, KSFE വായ്പകൾക്ക് പലിശയിളവ്; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
രണ്ട് ലക്ഷത്തില്‍ താഴെയുള്ള വായ്പ പലിശയുടെ 4 ശതമാനം വരെ സര്‍ക്കാര്‍ 6 മാസത്തേക്ക് വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ സെപ്റ്റംബർ 30 വരെ നീട്ടി. കെഎഫ്‌സി, കെഎസ്‌എഫ്‌ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്‌എഫ്‌ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. 5650 കോടിയുടെ ആനുകൂല്യമാണ് സാമ്പത്തിക പാക്കേജിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കും. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്.
ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി. രണ്ട് ലക്ഷത്തില്‍ താഴെയുള്ള വായ്പ പലിശയുടെ 4 ശതമാനം വരെ സര്‍ക്കാര്‍ 6 മാസത്തേക്ക് വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശയില്‍ ഇളവ് നല്‍കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
advertisement
ധനകാര്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പൂർണരൂപം
കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കുന്നതാണ്.
ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത് .ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകണമെന്ന് ലക്ഷ്യമിടുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് ഈ പലിശയിളവ് ബാധകമാക്കാവുന്നതാണ്. അതിനോടൊപ്പം സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്.
advertisement
ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്‌ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കെ എസ് എഫ് ഇ
കെ എസ് എഫ് സി കോവിഡ് കാരണം സാമ്ബത്തിക പ്രതിസന്ധിയിലയവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
20.1.2021 മുതല്‍ കെ എസ് എഫ് ഇ നല്‍കിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി നല്‍കും.
advertisement
ചിട്ടിയുടെ കുടിശ്ശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്റ്റംബര്‍ 30 വരെയുള്ള അമ്ബതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും.
20.1.2021 മുതല്‍ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും.
30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാര്‍ക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല
കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടുന്നു
കെ എഫ് സി : കോവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് . ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത് .
advertisement
1. സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി
ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാര്‍ട്ടപ്പ് കേരള' വായ്പാപദ്ധതി . ഇതിനായി കെഎഫ്‌സി 50 കോടി രൂപ മാറ്റി വയ്ക്കും.
2. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങള്‍ക്കുള്ള ഉള്ള പ്രത്യേക വായ്പാപദ്ധതി
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയില്‍, 500 കോടി രൂപ മാറ്റി വയ്ക്കും.
advertisement
3. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം
നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്‌കരിക്കും. ഒരു കോടി വരെ 5% പലിശയില്‍ വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍, അടുത്ത അഞ്ച് വര്‍ഷം ഉണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിക്കും. 50 വയസ്സില്‍ താഴെയുള്ള യുവസംരംഭകര്‍ക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വര്‍ഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി അതില്‍ പ്രാപ്തരായ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക.
advertisement
നിലവില്‍ കോവിഡ്-19ന്റെ രണ്ടാം തരംഗം മൂലം തുടരുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നി മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി വിവിധ നടപടികള്‍ കെ എഫ് സി കൈക്കൊണ്ടു വരുന്നു
- ഒരു വര്‍ഷത്തെ മൊറട്ടോറിയം
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തു 2021 മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് ബഡ്ജറ്റില്‍ പറഞ്ഞതനുസരിച്ച് ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കും. മുതല്‍ തുകക്ക് 01.07.2021 ല്‍ തുടങ്ങി ഒരു വര്‍ഷത്തേക്കാണ് അവധി. 820 വായ്പകള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
2. വായ്പകളുടെ പുനഃക്രമീകരണം
സംരംഭകരുടെ നിലവിലുള്ള വായ്പകള്‍ റിസര്‍വ് ബാങ്ക് (ഞആക) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നല്‍കുന്നതുമാണ്. ഇതിനായി ചാര്‍ജുകളോ അധിക പലിശയോ ഈടാക്കുന്നതല്ല. 3000 ത്തോളം വായ്പകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
3. കെ എഫ് സി സംരംഭങ്ങള്‍ക്ക് 20% അധിക വായ്പ
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസാങ്ങള്‍ക്കും സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത് പോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് കഴിഞ്ഞ വര്ഷം അനുവദിച്ച 20 ശതമാനം ഉള്‍പ്പടെ 40 ശതമാനം അധിക വായ്പ. ബാങ്കുകളെപോലെ കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റി ലഭിക്കാത്തതിനാല്‍ കെ എഫ് സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിയില്‍ മുതല്‍ തിരിച്ചടവിനു 24 മാസത്തെ സാവകാശം നല്‍കും.
എന്നാല്‍ ഈ കാലയളവിലും പലിശ അടക്കേണ്ടതിനാല്‍, വായ്പയില്‍ നിന്നും ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. 400 സംരംഭങ്ങള്‍ക്ക് ഈ അനുകൂലം ലഭിക്കും. കെ എഫ് സി ഇതിനായി 450 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
4. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്കുള്ള സഹായം.
കോവിഡ് രോഗവ്യാപനം തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കുവാനും സഹായിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഉദാര വ്യവസ്ഥയില്‍ പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ മേഖലകള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
50 ലക്ഷം വരെയുള്ള വായ്പകള്‍ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7% പലിശയിലാണ് നല്‍കുന്നത്. വര്‍ഷമായിരിക്കും വായ്പാ കാലാവധി. കൂടുതല്‍ തുകയുടെ ലോണുകളില്‍ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളില്‍ റേറ്റിങ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങള്‍ക്കായി 100 കോടി രൂപ ഇതിനായി മാറ്റി വെക്കും.
5. പലിശയിളവ്
പലിശ നിരക്ക് കുറച്ചു ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങള്‍ക്കുള്ള പലിശയില്‍ കെ എഫ് സി വന്‍ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയര്‍ന്ന പലിശ 12 ശതമാനത്തില്‍ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിങ് അടിസ്ഥാനമാക്കിയാണ് പലിശ നിര്‍ണയിക്കുന്നത്. കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതല്‍ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യ മാക്കിയിട്ടുണ്ട്.
മാത്രമല്ല കഴിഞ്ഞ വര്‍ഷം പോളിസി മാറ്റങ്ങളെ തുടര്‍ന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാര്‍ക്ക് തിരികെ നല്‍കും. ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് നല്‍കുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തും. ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്‌പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കും
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ നീട്ടി; KFC, KSFE വായ്പകൾക്ക് പലിശയിളവ്; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ