advertisement

നരകിച്ച് ചാവും, ശാപം ഉണ്ടാവും; 'അമ്മ' സംഘടനയിലെ ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലെ വാക്‌പോര്

Last Updated:

ശാപവാക്കുകളും ശകാരവർഷവും നിറഞ്ഞ നടി ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം, അടുത്തിടെ നടന്ന അമ്മ കുടുംബസംഗമത്തിന്റെ പേരിലേതാണ്

ലക്ഷ്മിപ്രിയ, നീന കുറുപ്പ്
ലക്ഷ്മിപ്രിയ, നീന കുറുപ്പ്
താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകൾ പദവി വഹിക്കുന്ന താരസംഘടനയായ അമ്മയുടെ അംഗങ്ങൾ തമ്മിലെ വാക്‌പോര് പൊതുമധ്യത്തിലേക്ക്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടേതെന്ന് സൂചന നൽകുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിലുമെത്തി. ശാപവാക്കുകളും ശകാരവർഷവും നിറഞ്ഞ നടി ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം, അടുത്തിടെ നടന്ന അമ്മ കുടുംബസംഗമത്തിന്റെ പേരിലേതാണ്. ഇവർ തമ്മിലെ തർക്കമാണ് വിഷയം. ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ നടന്ന ഒരു പരിപാടിയിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന കുറുപ്പ് അനുവദിക്കാത്തതാണ് വിഷയം. ലക്ഷ്മിപ്രിയയുടെ ഓഡിയോ ക്ലിപ്പിന് നീന കുറുപ്പ് മറുപടിയും നൽകിയിട്ടുണ്ട്.
ലക്ഷ്മിപ്രിയയുടെ ഓഡിയോ സന്ദേശത്തിന്റെ പൂർണരൂപം:
നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?
advertisement
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
advertisement
നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്. ഇലക്‌ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കയ്യിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.
advertisement
ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗ്ഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല.
advertisement
പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെൻറ് എടുക്കണം. അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്. സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസ്സുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിങ് ആണ് വന്നത്.
advertisement
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്. ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും. ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസ്സേജ് അയച്ചു. ഡ്രസ്സ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.
advertisement
നിങ്ങൾ ആരാണ്? ഇവിടുത്തെ പൊലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല.
നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്. നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്. നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.
നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസ്സിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം. എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്‌ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.
നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും. സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസ്സിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.
നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിങ് വിളിക്കേണ്ടി വരുന്നു. കാറ്ററിങിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം. സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .
ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.
സ്റ്റേജിൽ ഒരു കമ്മിറ്റ്‌മെന്റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്. സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.
ഞാൻ എന്റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.
ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്. ആ മനസ്സ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്. നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’
ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി
"ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസ്സിന് ചേരാത്തതാണ്. മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നരകിച്ച് ചാവും, ശാപം ഉണ്ടാവും; 'അമ്മ' സംഘടനയിലെ ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലെ വാക്‌പോര്
Next Article
advertisement
Kerala Weather Update| 2 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Kerala Weather Update| 2 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
  • അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യത

  • മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും, റോഡുകളിൽ വെള്ളക്കെട്ടും ഉണ്ടാകാൻ സാധ്യത

  • താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മരങ്ങൾ വീഴൽ, വൈദ്യുതി തടസം, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യത

View All
advertisement