മോദിയുടെ യുഎസ് സന്ദര്‍ശനം എന്തിന്? അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ

Last Updated:

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

(Twitter/PMO)
(Twitter/PMO)
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ 24വരെയാണ് മോദിയുടെ യുഎസ് പര്യടനം. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടത്തുന്ന യോഗാ ദിനാഘോഷങ്ങളിലും മോദി പങ്കെടുക്കും.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒപ്പം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുമായി മോദി സംവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
1. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തിയിട്ട് 9 വര്‍ഷം തികഞ്ഞിരിക്കുരയാണ്. ഔദ്യോഗിക സന്ദര്‍ശനമെന്ന നിലയില്‍ (State Visit) മോദി യുഎസിലേക്ക് നടത്തുന്ന ആദ്യത്തെ യാത്രയാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആറാമത്തെ യുഎസ് സന്ദര്‍ശനം കൂടിയാണിത്.
advertisement
2. ഡോ മന്‍മോഹന്‍ സിംഗ് (നവംബര്‍23-25, 2009,), രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍(ജൂണ്‍3-5,1963), എന്നിവരാണ് മോദിയ്ക്ക് മുമ്പ് ഔദ്യോഗിക യുഎസ് സ്റ്റേറ്റ് സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ നേതാക്കള്‍. മോദിയേയും മന്‍മോഹന്‍ സിംഗിനെയും കൂടാതെ 7 ഇന്ത്യന്‍ പ്രധാനമന്ത്രിമാരാണ് യുഎസ് സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു (4), അടല്‍ ബിഹാരി വാജ്‌പേയ്(4), ഇന്ദിരാ ഗാന്ധി(3), രാജീവ് ഗാന്ധി(3), പിവി നരസിംഹറാവു(2), മൊറാര്‍ജി ദേശായി(1), ഐകെ ഗുജ്‌റാള്‍(1) എന്നിവരാണ് മുമ്പ് യുഎസ് സന്ദര്‍ശിച്ചത്.
3. നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയുമായും ഡോണാള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
advertisement
4. രണ്ടാം തവണയാണ് നരേന്ദ്രമോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ് കൂടിയാണ് നരേന്ദ്രമോദി.
5. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്താണ് ആഘോഷ പരിപാടികള്‍ നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Explained/
മോദിയുടെ യുഎസ് സന്ദര്‍ശനം എന്തിന്? അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement