അമ്പതോളം അജ്ഞാതരെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവിന് 20 വര്‍ഷം തടവുശിക്ഷ; പോരാട്ടമുഖമായി ജിസേല പെലികോട്ട്
- Published by:Sneha Reghu
- news18-malayalam
Last Updated:
മകളുടെയും മരുമകളുടെയും അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു
ഫ്രാന്‍സിലെ ഏറ്റവും വലിയ ബലാത്സംഗ കേസ് വിചാരണയ്ക്കാണ് കഴിഞ്ഞ ദിവസം അന്ത്യം കുറിച്ചത്. ലഹരി നല്‍കി മയക്കിക്കിടത്തിയ ശേഷം എഴുപതിലേറെ പുരുഷന്‍മാരെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവിനെതിരെയാണ് വിചാരണ നടന്നത്. ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ ബലാത്സംഗ പരമ്പരയ്ക്ക് നേതൃത്വം നല്‍കിയ പ്രതിയുടെ പേര് ഡൊമനിക് പെലികോട്ട്.
ഭാര്യയായ ജിസേല പെലികോട്ടിനെയാണ് ഇയാള്‍ ഈ ക്രൂരതയ്ക്കിരയാക്കിയത്. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് 20 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് ജിസേല ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. 70ലേറെ പേരാണ് ജിസേലയെ പീഡിപ്പിച്ചത്. വിചാരണയ്ക്കിടെ മുഖം മറയ്ക്കാതെ കോടതിയിലെത്തിയ ജിസേല നാണിക്കേണ്ടത് താനല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
ഡൊമനിക് പെലികോട്ടിനെതിരെയുള്ള കേസ്
1973ലാണ് ഡൊമനിക് പെലികോട്ട് ജിസേലയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. നിലവില്‍ പെലികോട്ടിന് 72 വയസുണ്ട്. ഒരു വലിയ കമ്പനിയില്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ജിസേല. കുടുംബത്തിന്റെ വരുമാനസ്രോതസും ജിസേലയായിരുന്നു.
advertisement
2010ലാണ് ഡൊമനിക് പെലികോട്ടിനെതിരെ ആദ്യത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാരീസിലെ ഒരു മാര്‍ക്കറ്റിലെ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഇയാള്‍ക്ക് പിഴ വിധിക്കുകയും ചെയ്തു.
2011 മുതലാണ് ഇയാള്‍ ജിസേലയ്ക്ക് ലഹരിമരുന്ന് നല്‍കാന്‍ തുടങ്ങിയത്. ജിസേലയ്ക്ക് നല്‍കിയിരുന്ന ഭക്ഷണത്തിലും പാനീയത്തിലുമാണ് ഇയാള്‍ ലഹരി കലര്‍ത്തിയത്. പിന്നീട് മണിക്കൂറുകളോളം ജിസേല അബോധാവസ്ഥയിലായിരുന്നു. തലേദിവസം നടന്ന സംഭവങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ ജിസേലയ്ക്ക് കഴിഞ്ഞില്ല. തനിക്ക് അല്‍ഷിമേഴ്‌സ് രോഗമായിരിക്കും എന്നുവരെ അവര്‍ കരുതി.
advertisement
2013ലാണ് ഡൊമനികും ജിസേലയും ജോലിയില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് ഫ്രാന്‍സിലെ മാസാന്‍ നഗരത്തിലെ ഒരു വീട്ടിലേക്ക് അവര്‍ താമസം മാറി. ഈ വീട്ടില്‍ വെച്ചാണ് ഡൊമനിക് അജ്ഞാതരായ പുരുഷന്‍മാരെ കൊണ്ട് ജിസേലയെ ബലാത്സംഗം ചെയ്യിപ്പിച്ചത്. ലഹരിയുടെ മയക്കത്തിലായിരുന്നു ജിസേല അപ്പോള്‍.
2020ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഡൊമനികിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ കംപ്യൂട്ടര്‍ പോലീസ് പരിശോധിച്ചു. ഇയാളുടെ കംപ്യൂട്ടര്‍ പരിശോധിച്ച പോലീസിന് 20000 ലധികം ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. ജിസേലയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോകളും വ്യത്യസ്ത ഫോള്‍ഡറുകളിലാക്കി ഇയാള്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ജിസേലയെ ബോധ്യപ്പെടുത്തുകയായിരുന്നു.
advertisement
വിചാരണയില്‍ സംഭവിച്ചത്
വിചാരണവേളയില്‍ ഡൊമനിക് കുറ്റസമ്മതം നടത്തിയിരുന്നു. ഇയാള്‍ക്ക് 20 വര്‍ഷം തടവാണ് കോടതി വിധിച്ചത്. മുന്‍ഭാര്യയായ ജിസേലയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതിനും മകളുടെയും മരുമകളുടെയും അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ജിസേലയെ ബലാത്സംഗം ചെയ്ത 72 പേരില്‍ 50ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കോടതി വിചാരണ ചെയ്തു. ഭൂരിഭാഗം പേരും തങ്ങള്‍ക്കെതിരെയുള്ള ബലാത്സംഗ ആരോപണം നിഷേധിച്ചു. ജിസേലയ്ക്ക് ലഹരി നല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് പ്രതികളില്‍ പലരും പറഞ്ഞത്. ജിസേലയുടെയും ഭര്‍ത്താവിന്റെയും സമ്മതത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് കരുതിയതെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ തള്ളിയ കോടതി എല്ലാവരെയും കുറ്റക്കാരായി പ്രഖ്യാപിക്കുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
advertisement
വിധി കേള്‍ക്കാനായി ജിസേലയും കോടതിയിലെത്തിയിരുന്നു. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ജിസേല മാധ്യമങ്ങളോട് പറഞ്ഞു. ഈ പോരാട്ടത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 21, 2024 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമ്പതോളം അജ്ഞാതരെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവിന് 20 വര്‍ഷം തടവുശിക്ഷ; പോരാട്ടമുഖമായി ജിസേല പെലികോട്ട്