കോച്ചിംഗിലെ 'സ്റ്റിമാക് ഇഫക്ട്': ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്ലേയിംഗ് സ്റ്റൈല്‍ കോച്ച് ഇഗോർ സ്റ്റിമാക് മാറ്റിയതെങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗെയിംസ്റ്റൈലില്‍ തന്നെ സ്വാധീനമുറപ്പിച്ച പരിശീലകനായ ഇഗോർ സ്റ്റിമാക്
മികച്ച പരിശീലകന്‍ ഉണ്ടാകുകയെന്നത് ഏതൊരു ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അത്തരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗെയിംസ്റ്റൈലില്‍ തന്നെ സ്വാധീനമുറപ്പിച്ച പരിശീലകനായ ഇഗോർ സ്റ്റിമാകിനെപ്പറ്റിയാണ് ഇനി പറയുന്നത്. അദ്ദേഹത്തെ അറിയുന്നതിന് മുമ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് മികച്ച അടിത്തറയിട്ട മറ്റൊരു കോച്ചിനെപ്പറ്റിയറിയേണ്ടത് അത്യാവശ്യമാണ്. സ്റ്റീഫന്‍ കോണ്‍സ്റ്റാന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.
2002 മുതല്‍ 2005 വരെയും 2015 മുതല്‍ 2019 വരെയും ഇന്ത്യന്‍ ടീമിനെ നയിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശീലനകാലത്താണ് ഇന്ത്യന്‍ ടീം എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരത്തിന് യോഗ്യത നേടിയത്. 2019ലായിരുന്നു ഇത്. ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ തായ്‌ലന്റിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തുകയും ചെയ്തു. ആദ്യം ഡിഫന്‍ഡ് പിന്നെ ആക്രമണം. ഇതായിരുന്നു കോണ്‍സ്റ്റീന്റിന്റെ തന്ത്രം. എന്നാല്‍ പരിശീലക സ്ഥാനത്ത് നിന്ന് കോണ്‍സ്റ്റീന്‍ പടിയിറങ്ങിയതോടെ ഇന്ത്യന്‍ ടീമിനുള്ളില്‍ ഒരു ശൂന്യത അനുഭവപ്പെട്ടു. ആ ഘട്ടത്തിലാണ് ഇഗോർ സ്റ്റിമാകിന്റെ രംഗപ്രവേശനം.
advertisement
സ്റ്റിമാകിന്റെ വരവ്
കോണ്‍സ്റ്റീനിന്റെ അഭാവം പുതിയൊരു പരിശീലകന്‍ എന്ന ആവശ്യത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചു. പരിശീലകനായുള്ള തെരച്ചില്‍ ഒടുക്കം ചെന്നെത്തിയത് മുന്‍ ക്രൊയേഷ്യന്‍ പരിശീലകനും 1998ലെ ലോകകപ്പ് മൂന്നാം സ്ഥാന ജേതാവുമായ സ്റ്റിമാകിലായിരുന്നു. തുടര്‍ന്ന് 2019 മെയ് 15ന് ദേശീയ ഫുട്‌ബോളിന്റെ പരിശീലകനായി ഇന്ത്യ സ്റ്റിമാകിനെ നിയമിച്ചു. തുടര്‍ന്ന് നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ തന്നെ രാജ്യത്തെ ഫുട്‌ബോളിനെ സമഗ്രമായി മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ടീം വളരെ മെച്ചപ്പെട്ട നിലയില്‍ മുന്നേറുകയാണ്. അറ്റാക്ക് ഫസ്റ്റ് എന്ന ഫിലോസഫി പ്രായോഗിക തലത്തില്‍ ഉപയോഗിക്കാനും ടീമിന് സാധിച്ചു. ഹോം ഗ്രൗണ്ടിലെ 15 മത്സരങ്ങളില്‍ തോല്‍വി എന്തെന്ന് അറിയാത്ത ടീമാണ് ഇന്ത്യ. തന്റെ കൈയിലെത്തിയ ടീമിന്റെ സ്‌ക്വാഡ് തന്നെ മാറ്റിമറിച്ച് യുവാക്കളെയും കൂടുതല്‍ സാങ്കേതിക താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് സ്റ്റിമാക് ടീം പരിഷ്‌കരണം നടത്തിയത്. ” ഗെയിമില്‍ ഒരു നിശ്ചിത ശൈലി നടപ്പാക്കിയ ടീമിന്റെ ഭാഗമായിരുന്നു ഞാന്‍. വളരെ പഴയ ശൈലിയായിരുന്നു അത്. വലിയ മാറ്റങ്ങള്‍ ടീമിനുള്ളില്‍ വരുത്തേണ്ട സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ടെക്‌നിക്കല്‍ പ്ലേയര്‍മാര്‍, ചെറുപ്പക്കാരായ കളിക്കാര്‍ എന്നിവരെ തിരയാന്‍ തുടങ്ങി,’ സ്റ്റിമാക് പറഞ്ഞു.
advertisement
ഇന്ത്യയുടെ സാഫ് ചാമ്പ്യന്‍ഷിപ്പ് ടീമിലെ 23 കളിക്കാരില്‍ 11 പേരും സ്റ്റിമാകിന്റെ കീഴില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഗോള്‍ കീപ്പര്‍ ഗുര്‍മീതിന്റെ പ്രകടനമാണ് ഇനി കാണാനുള്ളത്. ഈ 23 കളിക്കാരില്‍ 7 പേര്‍ 25 വയസ്സിന് താഴെയുള്ളവരാണ്. നാല് താരങ്ങള്‍ മാത്രമാണ് 30ന് മുകളിലുള്ളത്. പൊസഷന്‍-ബേസ്ഡ് ഗെയിമായിരുന്നു സ്റ്റിമാകിന്റെ രീതി. ടീം എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് ബോളിനായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. ബോളിന്റെ നിയന്ത്രണത്തിലായിരിക്കണം ടീമിന്റെ ശ്രദ്ധ. എതിരാളികളുടെ അറ്റാക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം.
advertisement
ഓഫ് ദി പിച്ച് വര്‍ക്കാണ് മറ്റൊരു സ്റ്റിമാക്ക് തന്ത്രം. തനിക്ക് പറ്റിയ കളിക്കാരെ കണ്ടെത്തുന്ന കാര്യത്തില്‍ വളരെ മോശം തുടക്കമായിരുന്നു സ്റ്റിമാക്കിന്റേത്. 2019ല്‍ കളിച്ച 9 മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ടീം തോറ്റത്. അതില്‍ മൂന്നെണ്ണം സമനിലയിലാകുകയും ചെയ്തു. പിന്നീട് ലോകം കൊറോണയുടെ പിടിയിലമരുന്ന കാലത്ത് ഫുട്‌ബോള്‍ ലോകം തന്നെ ഏറെക്കുറെ അടച്ചിട്ട മട്ടായിരുന്നു. അതിന് ശേഷം തന്റെ രീതികള്‍ ടീമിനുള്ളില്‍ പരീക്ഷിക്കാന്‍ സ്റ്റിമാക്കിന് അവസരം ലഭിക്കുകയായിരുന്നു. പതിയെ പതിയെ മികച്ചൊരു സ്‌ക്വാഡിനെ രൂപീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മികച്ച രീതിയില്‍ ഏകോപിപ്പിച്ച ദേശീയ ടീം എന്ന നിലയില്‍ ഇന്ത്യന്‍ ടീം പ്രശസ്തിയിലേക്ക് കുതിക്കുകയാണ്. ഇതിനെല്ലാം പുറമെ കളിക്കാര്‍ക്കിടയിലെ സൗഹൃദവും വിശ്വാസവും ഓരോ വിജയത്തിനും അടിസ്ഥാനമായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
advertisement
”വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്ന തീരുമാനമാണിതെന്ന് ആദ്യ പത്ര സമ്മേളനത്തിലൂടെ എല്ലാ മാധ്യമങ്ങളോടും തല്‍പ്പര കക്ഷികളോടും പറഞ്ഞിരുന്നതാണ്. എല്ലാവരുടെയും ഐക്യവും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ഒരിക്കലും നടന്നിട്ടില്ല. എന്തായാലും ആരുടെയും പിന്തുണയില്ലാതെ ഞങ്ങള്‍ വിജയിച്ചു. പലരും ഞങ്ങളെ വിമര്‍ശിച്ചു. ഉള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അറിയില്ല. ഇന്ത്യയ്ക്ക് അഭിമാനം നല്‍കുന്ന ഒരു ദേശീയ ടീമിന്റെ തലപ്പത്താണ് നാമിപ്പോള്‍. കളിക്കളത്തില്‍ അവര്‍ സഹോദരങ്ങളെപ്പോലെയാണ്. അതാണ് എനിക്ക് അവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും,” സ്റ്റിമാക് പറഞ്ഞു.
advertisement
സ്റ്റിമാകിന്റെ ഈ നിരീക്ഷണം ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും അംഗീകരിച്ചിരുന്നു. സാഫ് ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലിന് മുമ്പായാണ് സുനില്‍ ഛേത്രി ഇക്കാര്യം സമ്മതിച്ചത്. ശേഷം സെമിഫൈനലില്‍ ലെബനോനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം ഫൈനലില്‍ കുവൈറ്റിനെ തോല്‍പിക്കുകയായിരുന്നു. ” ഇപ്പോള്‍ ഞങ്ങള്‍ ഫോമിലായി എന്ന് തോന്നുന്നു. ഒന്നരമാസത്തെ തയ്യാറെടുപ്പ് ഫലം ചെയ്തു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ അവരുടെ ഫോമിലേക്ക് എത്തിക്കഴിഞ്ഞു. ഒന്നര മാസത്തെ ഒരുമിച്ചുള്ള പരിശീലനം വളരെയേറെ ഗുണം ചെയ്തു,’ ഛേത്രി പറഞ്ഞു. ടീമിന്റെ മികച്ച ഗോള്‍ സ്‌കോറിംഗ് താരമെന്ന പദവി സുനില്‍ ഛേത്രിയുടെ കൈകളില്‍ ഭദ്രമാണ്. എന്നാല്‍ ചുറ്റുമുള്ള വിംഗേഴ്‌സിന്റെ ഫോം ഇദ്ദേഹത്തിന്റെ വിശ്വാസ്യതയെ ഒരു പരിധിവരെ കുറച്ചിട്ടുണ്ട്.
advertisement
അതേസമയം, ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 16 ഗോളുകളാണ് നേടിയത്. അതില്‍ എട്ട് ഗോളുകള്‍ നേടിത്തന്നത് സുനില്‍ ഛേത്രിയാണ്. ബാക്കിയുള്ള ഗോളുകള്‍ മറ്റ് കളിക്കാരില്‍ നിന്നുമായിരുന്നു. ഇത് ഒരു ശുഭസൂചനയായാണ് വിദഗ്ധര്‍ കാണുന്നത്. ലാലിയന്‍സുവാല ചാങ്‌തെ മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സഹല്‍ അബ്ദുള്‍ സമദ്, ഉദാന്ത സിംഗ്, നവോറെം മഹേഷ് സിംഗ്, എന്നിവര്‍ ഓരോ ഗോള്‍ നേടുകയായിരുന്നു. ”ഛേത്രി ഒരു അമൂല്യമായ താരമാണ്. അതുപോലെ തന്നെ മറ്റൊരു താരത്തെയും പകരം വെയ്ക്കാനുമാകില്ല. കാരണം സുനില്‍ ഇല്ലാതെ ഞങ്ങള്‍ കളിച്ച മത്സരത്തിലും വിജയം കൈവരിക്കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്,’ സ്റ്റിമാക് പറഞ്ഞു.
ടീമിന്റെ ഫിറ്റ്‌നെസ്സ് നിലവാരവും വര്‍ധിച്ചിട്ടുണ്ട്. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സെമി ഫൈനലിലും യാതൊരു ക്ഷീണവും തളര്‍ച്ചയുമില്ലാതെ ബാക്ക് ടു ബാക്ക് കളിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അവരുടെ ഫിറ്റ്‌നെസ് നിലവാരത്തിന് ഉദാഹരണമാണിതെന്നും സ്റ്റിമാക് പറഞ്ഞു. കളിക്കാരുടെ കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ ഫിറ്റ്‌നെസ്സ് പരിശീലനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോരുന്നുവെന്ന് സ്റ്റിമാക് പറഞ്ഞു. അതിന്റെ ഫലമാണ് സാഫ് ഗെയിംസിലെയടക്കം കളിക്കാരുടെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 08, 2023 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോച്ചിംഗിലെ 'സ്റ്റിമാക് ഇഫക്ട്': ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്ലേയിംഗ് സ്റ്റൈല്‍ കോച്ച് ഇഗോർ സ്റ്റിമാക് മാറ്റിയതെങ്ങനെ?