ഉത്സവകാലത്ത് ട്രെയിന്‍ മടക്കടിക്കറ്റിന് 20% നിരക്കിളവ് പ്രഖ്യാപിച്ച് റെയില്‍വേ

Last Updated:

യാത്രക്കാര്‍ ഒരേ ട്രെയിനിന് ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ

News18
News18
കൊച്ചി: ഉത്സവകാലത്ത് ട്രെയിന്‍ മടക്കടിക്കറ്റിന് 20% നിരക്കിളവ് പ്രഖ്യാപിച്ച് റെയില്‍വേ. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ട്രെയിൻ യാത്രകൾക്കാവും ഈ ഇളവ് ലഭിക്കുക. ഒക്ടോബര്‍ 13-നും 26-നുമിടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനുമിടയില്‍ അതേ ട്രെയിനിൽ തിരിച്ചുവരുകയാണെങ്കിൽ മടക്ക ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം ഇളവു ലഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം, ട്രെയിനിൽ മുതിർന്ന പൗരന്മാർക്കുള്ള നിരക്കിളവ് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ല. റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി മുതിർന്ന പൗരന്മാർക്കുള്ള നിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ട്രെയിൻ ടിക്കറ്റുകൾ എപ്പോൾ മുതൽ ബുക്ക് ചെയ്യാം?
ഒക്ടോബര്‍ 13 മുതലുള്ള യാത്രയുടെ ടിക്കറ്റിനാണ് ഇളവ് ലഭിക്കുക. ഒക്ടോബര്‍ 13-ന് തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഓഗസ്റ്റ് 14 മുതല്‍ റിസര്‍വ് ചെയ്യാൻ സാധിക്കും. നവംബര്‍ 17-ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങുന്ന സമയം അനുസരിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
advertisement
അതേസമയം, ഉത്സവക്കാലത്തെ തിരക്കിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു ടിക്കറ്റും കണ്‍ഫേം ആണെങ്കിലേ ഇളവിന് അര്‍ഹതയുള്ളൂ. ഇതോടൊപ്പം മറ്റ് ഇളവുകള്‍ ലഭിക്കില്ലെന്ന് റെയിൽവേ അറിയിച്ചു.
നിരക്കിളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ
  • യാത്രക്കാര്‍ ഒരേ ട്രെയിനിന് ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ.
  • യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിൽ മാറ്റമുണ്ടാകാന്‍ പാടില്ല.
  • മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20 ശതമാനമായിരിക്കും ഇളവ്.
  • ഇങ്ങനെയെടുക്കുന്ന ടിക്കറ്റില്‍ പിന്നീട് മാറ്റങ്ങള്‍ അനുവദിക്കില്ല.
  • കൗണ്ടറില്‍നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റെടുക്കാം
advertisement
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഉത്സവകാലത്ത് ട്രെയിന്‍ മടക്കടിക്കറ്റിന് 20% നിരക്കിളവ് പ്രഖ്യാപിച്ച് റെയില്‍വേ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement