Explained: പുതിയ എയർബാഗ് നിയമം കാർ ഉപഭോക്താക്കളെയും നിർമ്മാതാക്കളെയും എങ്ങനെ ബാധിക്കും?

Last Updated:

അപകട സമയത്ത് എയർബാഗ് വീർത്തു വരികയും മുഖത്തെയും നെഞ്ചിനെയും വാഹനത്തിന്റെ ഉറപ്പുള്ള പ്രതലങ്ങളിൽ തട്ടുന്നതിൽ നിന്ന് തടയുകയും ചെയ്യും.

വാഹനങ്ങളിലെ മു൯ സീറ്റിലിരിക്കുന്നവർക്ക് എയർബാഗ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ സുരക്ഷാ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2021 ഏപ്രിൽ ഒന്നിനു ശേഷം നിർമ്മിക്കുന്ന പഴയ മോഡൽ കാറുകൾക്കും 2021 ഓഗസ്റ്റ് 31നു ശേഷം നിർമ്മിക്കുന്ന കാറുകൾക്കുമാണ് പുതിയ എയർബാഗ് നിയമം ബാധകമാവുക. കാർ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ നിയമം.
പുതിയ നിയമം ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേന്ദ്ര സർക്കാർ എയർബാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമം പാസാക്കിയത്. നിയമം സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സർക്കാർ ക്ഷണിച്ചിരുന്നു. 2019 ജുലൈ മുതൽ തന്നെ ഡ്രൈവർമാർക്ക് എയർബാഗ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു സർക്കാർ.
M1 കാറ്റഗറിയിൽപ്പെടുന്ന, അഥവാ എട്ടിൽ കുറവ് സീറ്റുകളുള്ള എല്ലാ വാഹനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുക. ഈ സാമ്പത്തിക വർഷം പുറത്തിറങ്ങുന്ന എല്ലാ കാറുകളും എയർബാഗ് സൗകര്യത്തോടെ ഇരക്കേണ്ടി വരും എന്നർത്ഥം.
advertisement
എന്തുകൊണ്ട് എയർബാഗുകൾ പ്രധാനപ്പെട്ടതാണ്?
കാറുകൾ അപകടത്തിൽപ്പെടുകയാണെങ്കിൽ യാത്രക്കാരന്റെയും വാഹത്തിന്റെ ഡാഷിന്റെയും ഇടയിലുള്ള സംരക്ഷണ കവചമായാണ് എയർബാഗ് പ്രവർത്തിക്കുക. അപകട സമയത്ത് എയർബാഗ് വീർത്തു വരികയും മുഖത്തെയും നെഞ്ചിനെയും വാഹനത്തിന്റെ ഉറപ്പുള്ള പ്രതലങ്ങളിൽ തട്ടുന്നതിൽ നിന്ന് തടയുകയും ചെയ്യും.
ദിവസേനെ 415 പേർ വാഹനാപകടം കാരണം മരണപ്പെടുന്ന രാജ്യത്ത് എയർബാഗ് നിർബന്ധമാക്കുക വഴി അനവധി ജീവനുകൾ രക്ഷിക്കാ൯ സഹായകമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
advertisement
പുതിയ നിയമം വാഹനങ്ങൾക്ക് വില കൂടാ൯ കാരണമാകുമോ?
അതെ, പുതിയ എയർബാഗ് നിയമം നടപ്പിൽ വരുമ്പോൾ സ്വാഭാവികമായും കാറുകളുടെ വില വർദ്ധിക്കാ൯ കാരണമാകും. നിലവിൽ എയർബാഗുകളില്ലാത്ത കാർ വാരിയന്റുകളിൽ 5,000 മുതൽ 8,000 രൂപ വരെ കൂടും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ചെറിയ തുക ചെലവഴിക്കുക വഴി നിരവധി ജീവനുകൾ രക്ഷിക്കാ൯ കഴിഞ്ഞേക്കാം. കേന്ദ്ര മോട്ടോർ വെഹിക്ൾ റൂൾ (1989) ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പിൽ വരുത്തുന്നത്.
സർക്കാർ നടപ്പിലാക്കാ൯ ഉദ്ദേശിക്കുന്ന മറ്റു സേഫ്റ്റി നിയമങ്ങൾ എന്തെല്ലാം?
എയർബാഗിനു പുറമെ ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഓട്ടോണമസ് എമർജ൯സി ബ്രേയ്കിംഗ് സംവിധാനങ്ങളും നടപ്പിലാക്കാ൯ സർക്കാർ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2022-23 വർഷത്തിലായിരിക്കും നിയമം നടപ്പിൽ വരിക. ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), സ്പീഡ് അലേർട്ട് സിസ്റ്റം, പിറകിലെ പാർക്കിംഗ് സെ൯സറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് കാറുകളിൽ ലഭ്യമായുള്ളത്. ഇത്തരം സൗകര്യങ്ങളുള്ള കാറുകൾ ഉപയോഗിക്കുന്നത് നമ്മുടെ യാത്രകൾ കൂടുതൽ സുരക്ഷിതാമാക്കാ൯ സഹായിക്കും.
advertisement
Tags: airbags, transport ministry, road safety, road accident, abs brakes, എയർബാഗ്, ഗതാഗത മന്ത്രാലയം, റോഡ് സുരക്ഷ, അപകടം
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: പുതിയ എയർബാഗ് നിയമം കാർ ഉപഭോക്താക്കളെയും നിർമ്മാതാക്കളെയും എങ്ങനെ ബാധിക്കും?
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement