ഇന്റർഫേസ് /വാർത്ത /money / Airbags in Cars| കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

Airbags in Cars| കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

News18 Malayalam

News18 Malayalam

പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്.

  • Share this:

ന്യൂഡൽഹി: കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നു.

Also Read- ഫാസ്‌ടാഗ് ഇല്ലെങ്കിൽ ജനുവരി ഒന്നുമുതൽ ടോളായി ഇരട്ടി തുക നൽകണം; അവിടെ വച്ചുതന്നെ ഫാസ്​ടാഗും എടുക്കണം

കരട് വിജ്ഞാപനം ( no. GSR 797 (E)) കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതല്‍ ഡ്രൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ മുന്നിലെ യാത്രക്കാരനും കൂടി ബാധകമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകളിൽ പലതിലും ഇപ്പോൾ എയർബാഗ് ലഭ്യമല്ല. മൈലേജിലും വിലയിലും പുതിയ പുതിയ വാഗ്ദാനങ്ങൾ നൽകുമ്പോഴും ബോഡി ക്വാളി‌റ്റിയിലും യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും പല ജനപ്രിയ കാറുകളും പിന്നിലായിരുന്നു. സുരക്ഷാ ടെസ്റ്റുകളിൽ പലതിലും ജനപ്രിയ മോഡലുകൾ പോലും പരാജയപ്പെടുന്നതും നമ്മൾ കണ്ടതാണ്.

Also Read- വെറും നാല് ക്ലിക്കിൽ വാഹന വായ്പ റെഡി; പുതിയ പരീക്ഷണവുമായി മാരുതി സുസുക്കി

എയർബാഗ് സംവിധാനമില്ലാത്തത് അപകടങ്ങളിൽ മരണനിരക്ക് ഉയരാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊരു പരിഹാരമായി നിലവിലെ കാറുകൾക്ക് മുന്നിൽ എയർബാഗ് നിർബന്ധമാക്കിയത് 2019 ജൂൺ ഒന്നുമുതലാണ്. ഡ്രൈവർ സീ‌റ്റിലായിരുന്നു എയർബാഗ് നിർബന്ധമാക്കി അന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. നിലവിൽ വിപണിയിലുള‌ള വാഹനങ്ങൾ പലതും ഒരു എയർബാഗോടെയാണ് നിർമിച്ചിരിക്കുന്നത്.

First published:

Tags: Cars, Road accident, Transport department, Union government