ആർക്കും പരാതിയില്ലെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞ വെള്ളത്തിന്റെ വില ജനങ്ങളെ ബാധിക്കുന്നത് എങ്ങനെ

Last Updated:

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്ക് വന്നെങ്കിലും മാർച്ച് –ഏപ്രിൽ മാസം മുതൽ മാത്രമേ വർദ്ധന പ്രാബല്യത്തിൽ വരൂ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പുതിയ വര്‍ധനവ് ജനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം. പുതിയ നിരക്ക് പ്രകാരം ലിറ്ററിന് ഒരു പൈസയുടെ വർധനവാണ് സംസ്ഥാന സർക്കാർ വധിപ്പിച്ചത്. എങ്കിലും ഈ വർധനവ് സാധരണക്കാരന് ചെറിയ രീതിയിലെങ്കിലും ബാധിക്കും. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.
അതായത് പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 മുതൽ 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽ പോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.
advertisement
വെള്ളക്കരം വർധിപ്പിച്ചതിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത് ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധനവ്.അധികഭാരം അടിച്ചേൽപ്പിക്കലല്ല.
അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു.
കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്പ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ആർക്കും പരാതിയില്ലെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞ വെള്ളത്തിന്റെ വില ജനങ്ങളെ ബാധിക്കുന്നത് എങ്ങനെ
Next Article
advertisement
ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ
ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ
  • എംഐ കേപ് ടൗണിന്റെ റയാൻ റിക്കൽട്ടൺ അടിച്ച സിക്സർ ഗ്യാലറിയിൽ ആരാധകൻ ഒറ്റക്കൈകൊണ്ട് പിടിച്ചു.

  • ഒറ്റക്കൈയിൽ ക്യാച്ചെടുത്ത ആരാധകന് എസ്എ20 കോണ്ടസ്റ്റിന്റെ ഭാഗമായുള്ള 1.07 കോടി രൂപ സമ്മാനമായി.

  • ആരാധകൻ ക്യാച്ചെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി, ആരാധകർ അതിനെ പ്രശംസിച്ചു.

View All
advertisement