വ്യത്യസ്ത നിലപാടുകളുടെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടോ? വരൂ മനുഷ്യാ, ഐഐടിയിൽ പുസ്തകമാകാം

Last Updated:

ഹ്യൂമൻ ലൈബ്രറി ഒരുക്കാനുള്ള തയ്യാറെടുപപ്പിലാണ് പാലക്കാട് ഐഐടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കഥകൾ നിറഞ്ഞ ഒരു മുറിയിലേക്ക് കടന്നു വരുന്നതും അവ കേൾക്കാൻ കാത്തിരിക്കുന്ന ആളുകളെക്കുറിച്ചുമൊന്ന് സങ്കൽപ്പിച്ച് നോക്കിയാലോ.എന്നാൽ കഥകൾ ഒളിഞ്ഞിരിക്കുന്നത് ഷെൽഫിൽ അടുക്കി വച്ച പുസ്തകങ്ങളിലല്ല അവിടെ വന്നുപോയ ആളുകളുടെ അനുഭവങ്ങളിലാണ്. അവിടെ നിങ്ങൾ ഒരു അപരിചിതനോടൊപ്പം മേശയ്ക്ക് അപ്പുറത്തിരുന്ന് അവരുടെ കഥകൾ കേൾക്കുന്നു. പേജുകളിലൂടെയല്ല, സംഭാഷണങ്ങളിലൂടെ. മനുഷ്യ ലൈബ്രറി (ഹ്യൂമൻ ലൈബ്രറി) എന്ന ഈ ആശയം ലളിതവും എന്നാൽ ശക്തവുമായ ഒരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്.
ഇത്തരമൊരു ഹ്യൂമൻ ലൈബ്രറി ഒരുക്കാനുള്ള തയ്യാറെടുപപ്പിലാണ് പാലക്കാട് ഐഐടി. വിവിധ അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും പുസ്തകത്തോളം പറയാനുള്ള കഥകളിനി സ്വയം പുസ്തകമായി അവതരിപ്പക്കാം. എഴുതപ്പെടാത്ത പുസ്തകം. ഹ്യൂമൻ ലൈബ്രറിയിൽ മനുഷ്യർ തന്നെയാണ് പുസ്തകം.വ്യത്യസ്ത നിലപാടുകളുടെ പേരിൽ വിവേചനവും പൊതു ഇടങ്ങളിൽ വിമർശനവും നേരിട്ടവരെയാണ് ഐഐടി ഹ്യൂമൻ ലൈബ്രറി യാകാൻ ക്ഷണിക്കുന്നത്. ഐഐടിയുടെ നേതൃത്വത്തിൽ ഉന്നത് ഭാരത് അഭിയാ നാണ് ഹ്യൂമൻ ലൈബ്രറി ഒരു ക്കുന്നത്. താത്പര്യമുള്ളവർക്ക് ഐഐടി പാലക്കാടിന്റെ ഹ്യൂമൻ ലൈബ്രറിയിലെ പുസ്തകമാകാൻ അപേക്ഷിക്കാം. സമൂഹത്തിലെ സ്‌ഥാനം, എന്തുകൊണ്ട് അപേക്ഷിക്കുന്നു എന്നിവയെക്കുറിച്ചു ചുരുങ്ങിയത് 300 വാക്കുകളിൽ sudarshan@iitpkd.ac.in എന്ന ഇമെയിലിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം ഉണ്ടാകും. വിവ രങ്ങൾക്ക് പ്രോജക്ട് കോഓർഡിനേറ്റർ ആർ.പ്രഫുല്ലദാസ്: 9746074080.
advertisement
ഹ്യൂമൻ ലൈബ്രറിയുടെ തുടക്കം
2000-ൽ ഡെൻമാർക്കിലെ റോസ്കിൽഡ് ഫെസ്റ്റിവലിൽ ആരംഭിച്ച ഒരു ആഗോള പ്രസ്ഥാനമാണ് ഹ്യൂമൻ ലൈബ്രറി. ഡെന്മാർക്കിലെ പ്രശസ്‌തമായ റോസ്‌കീല മ്യൂസിക് ഫെസ്റ്റിവലിലാണ് ഹ്യൂമൻ ലൈബ്രറി ആരംഭിച്ചത്.  പുസ്തകങ്ങൾ വായിക്കുന്നതിനപ്പുറം അനുഭവങ്ങൾ നേരിട്ടു കേൾക്കിക്കുന്നതിലൂടെ മനുഷ്യർക്കിടയിലെ അഹിംസയും സഹജീവന സാധ്യതയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവരെ 80-ലധികം രാജ്യങ്ങളിലെ ലൈബ്രറികൾ, മ്യൂസിയങ്ങൾ, ഉത്സവങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഹ്യൂമൻ ലൈബ്രറി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 50-ലധികം ഭാഷകളിലായി 1,000-ത്തിലധികം മനുഷ്യ പുസ്തകങ്ങൾ ഈ സംഘടന വിതരണം ചെയ്യുന്നു. നിലവിൽ 86 രാജ്യ ങ്ങളിൽ ഈ ലൈബ്രറികളുണ്ട്. ഏതു ബെസ്‌റ്റ് സെല്ലർ പുസ്‌ത കത്തെക്കാളും വായനക്കാരും കേൾവിക്കാരുമുണ്ട് മനുഷ്യ പുസ്തകങ്ങൾക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വ്യത്യസ്ത നിലപാടുകളുടെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടോ? വരൂ മനുഷ്യാ, ഐഐടിയിൽ പുസ്തകമാകാം
Next Article
advertisement
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ
  • പോസിറ്റീവ് ചിന്തകൾ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും, ക്ഷമ ബന്ധങ്ങളിൽ ഗുണം ചെയ്യും.

  • ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും.

  • കർക്കിടകം, കന്നി, ധനു രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

View All
advertisement