ഇസ്രായേൽ വലതുപക്ഷ മന്ത്രി അല്‍ അഖ്സ മസ്ജിദ് സന്ദർശിച്ചു; അപലപിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും
- Published by:Vishnupriya S
- news18-malayalam
Last Updated:
മക്കയ്ക്കും മദീനയ്ക്കും ശേഷം മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് അൽ അഖ്സ കണക്കാക്കുന്നത്
ജെറുസലേമിലെ അല്‍ അഖ്സ പള്ളിയിൽ ഇസ്രായേൽ ആഭ്യന്തര സുരക്ഷാ മന്ത്രി പ്രവേശിച്ചതിനെ ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയും അമേരിക്കയും അപലപിച്ചു. തീവ്ര വലതുപക്ഷക്കാരനായ മന്ത്രി ഇറ്റാമിര്‍ ബെന്‍ഗ്വിറാണ് വന്‍ സുരക്ഷാ അകമ്പടിയോടെ അൽ അഖ്‌സ മസ്ജിദിലെത്തിയത്. എന്നാൽ ഇറ്റാമർ ബെൻ-ഗ്വിറിന്റെ ഈ പ്രവൃത്തി പലസ്തീനികളെയും അറബ് രാജ്യത്തെ യുഎസ് സഖ്യകക്ഷികളെയും രോഷാകുലരാക്കി.
ഇത്തരം നീക്കങ്ങൾ ജറുസലേമിലെ പുണ്യസ്ഥലങ്ങളെ അപകടത്തിലാക്കുമെന്ന് പാശ്ചാത്യ സർക്കാരുകൾ മുന്നറിയിപ്പ് നൽകി. അൽ-ഹറാം അൽ-ഷെരീഫ് എന്നറിയപ്പെടുന്ന ഈ കോമ്പൗണ്ടിൽ അൽ-അഖ്‌സ പള്ളിയും പ്രശസ്ത ജൂതദേവാലയമായഡോം ഓഫ് ദി റോക്കുമാണുള്ളത്. മക്കയ്ക്കും മദീനയ്ക്കും ശേഷം മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് അൽ അഖ്സ കണക്കാക്കുന്നത്.
ചിറകുള്ള കുതിരപ്പുറത്ത് മുഹമ്മദ് നബി സ്വർഗത്തിലേക്ക് പറന്നുയർന്നത് ഇവിടെ നിന്നാണെന്നാണ് വിശ്വാസം. എന്നാൽ യഹൂദർ ടെമ്പിൾ മൌണ്ട് സന്ദർശിക്കാനാണ് ഇവിടെ എത്തുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ പ്രകാരം മുസ്ലീങ്ങൾക്ക് രാത്രിയോ പകലോ ഏത് സമയത്തും പള്ളിയുടെ കോട്ടമൈതാനത്ത് പ്രവേശിക്കാൻ അനുവാദം ഉണ്ട്.
advertisement
എന്നാൽ അമുസ്ലീങ്ങൾക്ക് പ്രത്യേക സമയങ്ങളിൽ മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുവാദമുള്ളൂ. എന്നാൽ കോമ്പൗണ്ട് സന്ദർശിക്കുന്ന ജൂതന്മാരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് സമീപ വർഷങ്ങളിൽ ഇസ്രായേൽ പോലീസ് ഇവിടേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ അത് മറികടന്ന് ഇവിടെ പ്രവേശിച്ച ചിലർ പിടിക്കപ്പെട്ടിട്ടുമുണ്ട്.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം
ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ ഒരു വലിയ പങ്കു വഹിച്ചത് ഈ സ്ഥലം ആയിരുന്നു.1996-ൽ പള്ളി മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു പുതിയ പ്രവേശന കവാടം തുറക്കാനുള്ള ഇസ്രായേൽ തീരുമാനം വലിയ സംഘർഷങ്ങൾക്ക് വഴി വച്ചിരുന്നു. ഈ സംഘർഷാവസ്ഥ മൂന്ന് ദിവസത്തിനുള്ളിൽ 80-ലധികം ആളുകളുടെ ജീവൻ അപഹരിച്ചിരുന്നു
advertisement
എന്നാൽ 2000 സെപ്തംബറിൽ അന്നത്തെ വലതുപക്ഷ പ്രതിപക്ഷ നേതാവ് ഏരിയൽ ഷാരോൺ പള്ളി മൈതാനത്തേക്ക് ഒരു വിവാദ സന്ദർശനം നടത്തിയിരുന്നു. ഇത് 2000 മുതൽ 2005 വരെ നീണ്ടുനിന്ന രണ്ടാമത്തെ പലസ്തീൻ പ്രതിഷേധങ്ങൾക്ക് വഴിവച്ച പ്രധാന കാരണങ്ങളിലൊന്നായിരുന്നു. അന്ന് ഷാരോണിന്റെ സന്ദർശനത്തിന്റെ പിറ്റേന്ന് നടന്ന വലിയ ഏറ്റുമുട്ടലിൽ ഇസ്രായേൽ പോലീസ് ഏഴ് പലസ്തീൻ പ്രതിഷേധക്കാരെ വധിച്ചു.
advertisement
അതേസമയം 2017 ൽ കോമ്പൗണ്ട് താൽക്കാലികമായി അടച്ചിരുന്നു. 2022ൽ ഇവിടെ നടന്ന ഏറ്റുമുട്ടലുകളിൽ നൂറുകണക്കിന് പലസ്തീൻകാർക്ക് പരിക്കേറ്റിരുന്നു.
ബെൻ-ഗ്വിറിന്റെ സന്ദർശനം
ഡിസംബർ 29-നാണ് ബെൻ-ഗ്വിർ തന്റെ മന്ത്രിപദവി ഏറ്റെടുക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ സർക്കാരിലെ മന്ത്രിയാണ് ബെൻ-ഗ്വിർ. ബെൻ-ഗ്വിർ മുൻപ് നിരവധി തവണ പള്ളിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഒരു ഉന്നത മന്ത്രിയെന്ന നിലയിൽ ഇപ്പോഴത്തെ സന്ദർശനം ആക്രമണങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.
2021 മെയ് മാസത്തിൽ അൽ-അഖ്‌സ പള്ളിയിലുണ്ടായ അക്രമത്തെത്തുടർന്ന് പലസ്തീൻ തീവ്രവാദികളും ഇസ്രായേലും തമ്മിൽ 11 ദിവസത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
advertisement
കിഴക്കൻ ജറുസലേമിൽ നടന്ന ഏറ്റുമുട്ടലുകളിൽ നൂറുകണക്കിന് പലസ്തീനികൾക്കും നിരവധി ഇസ്രയേലി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഈ സമയത്ത് ബെൻ-ഗ്വിർ ഇസ്രായേൽ കൈവശപ്പെടുത്തിയ കിഴക്കൻ ജറുസലേമിലെ ഇസ്രായേലി കുടിയേറ്റ പ്രദേശത്ത് റാലികൾ നടത്തിയിരുന്നു.
നിലവിലെ ബെൻ-ഗ്വിറിന്റെ പള്ളി പ്രവേശനം അന്താരാഷ്ട്ര തലത്തിലടക്കം വന്‍ വിമര്‍ശനങ്ങൾക്കാണ് വഴിവച്ചത്. അല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്ക് പ്രവേശനവും പങ്കാളിത്തവും വേണമെന്ന് ബെന്‍ ഗ്വിര്‍ കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് അല്‍ അഖ്‌സ പൂര്‍ണമായും കീഴടക്കുകയെന്ന ഇസ്രായേലിന്റെ നീക്കമായാണ് പലസ്തീന്‍ കാണുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 10, 2023 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇസ്രായേൽ വലതുപക്ഷ മന്ത്രി അല്‍ അഖ്സ മസ്ജിദ് സന്ദർശിച്ചു; അപലപിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും